ജീവയോഗ്യമായ ഗ്രഹം കണ്ടെത്തി! സുപ്രധാന നേട്ടവുമായി ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞര്‍.

മെല്‍ബണ്‍: ഭൗമപഠനത്തില്‍ ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞര്‍ക്ക് സുപ്രധാനനേട്ടം. സൗരയൂഥത്തിന് ഏറ്റവും അടുത്തുള്ള ജീവയോഗ്യ ഗ്രഹത്തെ തിരിച്ചറിഞ്ഞ ഓസ്‌ട്രേലിയന്‍ ഗവേഷകരുടെ നേട്ടം തെളിയിക്കുന്നത് അതാണ്. ഭൂമിയില്‍നിന്ന് കേവലം 14 പ്രകാശവര്‍ഷം മാത്രം അകലെ വോള്‍ഫ് 1061 എന്ന ചുവന്ന കുള്ളന്‍ നക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന ഗ്രഹത്തിന് വോള്‍ഫ് 1061 സി എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. കണ്ടത്തെിയിട്ടുള്ള സൗരേതര ഗ്രഹങ്ങളില്‍ ഭൂമിയോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ഈ ഗ്രഹത്തിന് ഭൂമിയേക്കാള്‍ നാല് മടങ്ങ് ഭാരമാണ് കണക്കാക്കുന്നത്. ന്യൂ സൗത് വെയില്‍സ് സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടത്തെലിനുപിന്നില്‍.

Comments

comments