കേരളത്തിലെ ക്ഷേത്ര പരിസരങ്ങളില്‍നിന്ന് ക്രൈസ്തവ മുസ്‌ലിം കച്ചവടക്കാരെ ഒഴിപ്പിക്കണമെന്ന് ആര്‍.എസ്.എസ് !

കൊച്ചി: കേരളത്തിൽ വർഗീയ സംഘർഷത്തിനു തുടക്കമിടാൻ ആര്‍.എസ്.എസ് നയങ്ങൾ! ആദ്യപടിയായി കേരളത്തിലെ പ്രധാന ക്ഷേത്രപരിസരങ്ങളില്‍നിന്ന് ക്രൈസ്തവ മുസ്‌ലിം കച്ചവടക്കാരെ ഒഴിപ്പിക്കാനാണ് തീരുമാനം അതോടൊപ്പം ഏറ്റവും കൂടുതല്‍ തവണ പ്രസവിക്കുന്ന ‘ഹിന്ദു അമ്മമാര്‍ക്ക് ‘വീരപ്രസവിനി’ പുരസ്‌കാരം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. രണ്ടു ലക്ഷം രൂപയാണ് പുരസ്‌കാരമായി നല്‍കുക. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ സാന്നിധ്യത്തില്‍ കണ്ണൂരില്‍ നടന്ന ബൈഠക്കിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.

ഗുരുവായൂര്‍, ശബരിമല, കാടാമ്പുഴ പോലുള്ള പ്രധാന ക്ഷേത്രപരിസരങ്ങളില്‍ ക്രൈസ്തവ, മുസ്‌ലിം വിഭാഗം നുഴഞ്ഞുകയറുന്നുണ്ടെന്നും എന്തു വിലകൊടുത്തും ഈ കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനായി ക്ഷേത്ര ഐശ്വര്യം നശിക്കുമെന്ന വികാരമുയര്‍ത്തി സമിതികള്‍ രൂപീകരിക്കണമെന്നും ബൈഠക്ക് നിര്‍ദേശിച്ചു.ക്ഷേത്ര പരിസരങ്ങളില്‍ നിന്നും അഹിന്ദുക്കളെ ഒഴിവാക്കാനുള്ള ചുമതല നല്‍കിയിരിക്കുന്നത് ക്ഷേത്രസംരക്ഷണ സമിതിക്കാണ്.

‘അഹിന്ദു’ക്കളുടെ ജനസംഖ്യാ വര്‍ധനവ് ഇല്ലാതാക്കുന്നതിനായി ഉത്തരേന്ത്യയില്‍ രൂപീകരിച്ച ഹിന്ദു രക്ഷാജാഗ്രതാ സമിതിയുടെ മാതൃകയില്‍ കേരളത്തിലും പ്രവര്‍ത്തനം ആരംഭിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ഗൈനക്കോളജി ഡോക്ടര്‍മാരെയും വിവിധ ആശുപത്രി മാനേജര്‍മാരെയും ‘ബാധവാന്മാരാ’ക്കുന്നതിന് യോഗം വിളിച്ചു ചേര്‍ക്കും. ജെ. നന്ദകുമാറിനും ഡോ. നാരായണനുമാണ് ഈ പ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കിയിരിക്കുന്നത്. ഇതുകൂടാതെ തെയ്യക്കോലങ്ങളുടെ ചുവപ്പ് മാറ്റി കാവി ഉള്‍ക്കൊള്ളിക്കണമെന്നും, കാവിയെ ജനകീയവല്‍ക്കരിക്കണമെന്നും ബൈഠക്കില്‍ തീരുമാനം എടുത്തിട്ടുണ്ട്. അവശത അനുഭവിക്കുന്ന ഹിന്ദു കുടുംബങ്ങളെ സഹായിക്കുന്നതിനായി പണപ്പിരിവ് നടത്തുമെന്നും ബൈഠക്കില്‍ വിശദമാക്കിയിട്ടുണ്ട്.

Comments

comments