ചൂട് തുടങ്ങി: അടുത്ത മൂന്ന് മാസങ്ങളില്‍ റെക്കോര്‍ഡ് ചൂട്!

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ അന്തരീക്ഷതാപനില ഉയരുന്നു. വരുംദിവസങ്ങളില്‍ ചൂട് വര്‍ധിക്കുമെന്നും ബ്യൂറോ ഓഫ് മെട്രോളജി മുന്നറിയിപ്പ് നല്‍കി. ഹോട്ട് എന്ന പദവിയില്‍ നിന്ന് എക്‌സ്ട്രീം വിഭാഗത്തിലേക്കാണ് താപനില സംബന്ധിച്ച നിഗമനങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. നേരത്തെ പ്രവചിച്ചതിനേക്കാള്‍ ചൂടേറിയ ഒക്ടോബറാണ് ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ അനുഭവപ്പെടുന്നത്. അടുത്ത മൂന്ന് മാസങ്ങളില്‍ ചൂട് റെക്കോര്‍ഡ് ഉയരത്തിലെത്തുമെന്നാണ് പ്രവചനം.

സെപ്റ്റംബറില്‍ പ്രതീക്ഷിച്ച മഴ ലഭിക്കാത്തതാണ് ചൂട് വര്‍ധിക്കാന്‍ കാരണം. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മഴ കുറഞ്ഞ മൂന്നാമത്തെ സെപ്റ്റംബറാണ് ഇപ്പോള്‍ കടന്ന് പോയിരിക്കുന്നത്. മിക്ക പ്രദേശങ്ങളിലും ഒക്ടോബറില്‍ വരള്‍ച്ചയുണ്ടാകുമെന്നാണ് ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വടക്കുപടിഞ്ഞാറന്‍ പ്രദേശത്തെ കടലില്‍ ഉണ്ടാകുന്ന മാറ്റങ്ങളും ചൂട് വര്‍ധിക്കുന്നതിന് കാരണമാകും. മുമ്പൊരു കാലത്തും ഒക്ടോബറിനും ഡിസംബറിനുമിടയിലുള്ള കാലത്ത് ഇത്രയും ചൂടേറിയ കാലാവസ്ഥ അനുഭവപ്പെട്ടിട്ടില്ല. സെന്‍ട്രല്‍ വിക്ടോറിയയിലെ കാട്ടൂതീ പോലും വരാനിരിക്കുന്ന കൊടുംചൂടിന്റെ സൂചനകമാണെന്ന് വിലയിരുത്തപ്പെടുന്നു.

ഉയര്‍ന്ന ചൂട് കാരണം കഴിഞ്ഞ ആഴ്ച്ച ഓസ്‌ട്രേലിയയിലെ പ്രമുഖ നഗരങ്ങളില്‍ അന്തരീക്ഷതാപനില ഉയര്‍ന്ന നിലയിലായിരുന്നു. സിഡ്‌നിയില്‍ ശനിയാഴ്ച കൂടിയ ചൂട് 27 ഡിഗ്രി സെല്‍ഷ്യസ് വരെ കുതിച്ചുയര്‍ന്നു. ബ്രിസ്‌ബേനില്‍ അത് 28 ഡിഗ്രിയായിരുന്നു. പെത്തിലും അഡലെയ്ഡിലും 27 ഡിഗ്രിവരെ രേഖപ്പെടുത്തപ്പോള്‍ ഡാര്‍വിനില്‍ അത് ശനിയാഴ്ച 34 ഡിഗ്രി വരെ ഉയര്‍ന്നിരുന്നു.

Comments

comments