ഇന്ത്യയിൽവച്ച് ഓസ്ട്രേ ലിയൻ യുവാവിനും സുഹൃത്തിനും നേരേ ആക്രമണം!

മെല്‍ബണ്‍: ഹിന്ദു ദൈവത്തിന്റെ ചിത്രം പച്ചകുത്തിയെന്നതിന്റെ പേരില്‍ വിനോദസഞ്ചാരത്തിനായി ഇന്ത്യയിലെത്തിയ മെല്‍ബണിലെ യുവാവിന്റെയും പെണ്‍സുഹൃത്തിന്റെയും നേരേ ആക്രമണം. സ്ഥലത്തെ ബി.ജെ.പി. പ്രാദേശികനേതാവ് രമേഷ് യാദവും സംഘവുമാണ് ആക്രമണം നടത്തിയത്.

കര്‍ണാടകയിലെ ഹൈന്ദവരുടെ ആരാധനാ പാത്രമായ യെല്ലമ്മയുടെ ചിത്രം കാലില്‍ പച്ചകുത്തിയിരുന്ന മെല്‍ബണ്‍ സ്വദേശി മാറ്റ് കെയ്റ്റിനും (21) സുഹൃത്ത് എമിലിക്കുമാണ് (20) ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബംഗളൂരുവില്‍ അപമാനം നേരിടേണ്ടിവന്നത്. നഗരത്തിലെ റെസിഡന്‍സി റോഡില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റാറന്റില്‍ ഭക്ഷണം കഴിക്കാനത്തെിയ ഇരുവരേയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. മാറ്റ് കെയ്റ്റിന്റെ കാലില്‍ യെല്ലമ്മയുടെ ചിത്രം പച്ചകുത്തിയത് ശ്രദ്ധയില്‍ പെട്ട ബി.ജെ.പി പ്രവര്‍ത്തകര്‍ ഇത് മൊബൈലില്‍ പകര്‍ത്തുകയും ചിത്രം നീക്കംചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഹിന്ദു ദേവതയുടെ ചിത്രം എന്തിന് പച്ചകുത്തിയെന്നും ഹൈന്ദവ വിശ്വാസങ്ങളെക്കുറിച്ച് അറിയുമോ എന്നും ചോദിച്ച് ബഹളംവെച്ചു. ഇവര്‍ കൂടുതല്‍ പേരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് 25ഓളം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സ്ഥലത്തത്തെത്തി കെയ്തിനെയും സുഹൃത്തിനെയും വളഞ്ഞിട്ടു ഭീഷണിപ്പെടുത്തുകയായിരുന്നു. ബഹളം കടുത്തതോടെ ഹോട്ടലില്‍നിന്ന് പോകാന്‍ തുനിഞ്ഞ ദമ്പതികളെ തടഞ്ഞുനിര്‍ത്തി ഭീഷണി തുടര്‍ന്ന അക്രമികൾ പച്ചകുത്തിയത് മായ്ച്ചില്ലെങ്കില്‍ കാലിലെ തൊലിയുരിഞ്ഞുകളയുമെന്ന് ഭീഷണിപ്പെടുത്തുകയുംചെയ്തു.

ഓസ്‌ട്രേലിയന്‍ സ്വദേശികളെ രക്ഷപ്പെടുത്തുന്നതിന് പകരം സ്ഥലത്തെത്തിയ പൊലീസുകാരും ആക്രമികൾക്കൊപ്പം ചേര്‍ന്നു വിദേശികളെ ഭീഷണിപ്പെടുത്തുകയും ഇരുവരെയും അശോക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. മതവികാരത്തെ വ്രണപ്പെടുത്തിയതിന് മാപ്പുപറയാന്‍ ആവശ്യപ്പെട്ട പൊലീസ് ഇവിടെയത്തെിയ ബി.ജെ.പി പ്രവര്‍ത്തകരുടെ ആവശ്യപ്രകാരം വിദേശികളുടെ കൈയ്യിൽനിന്നും മാപ്പെഴുതിവാങ്ങുകയും ചെയ്തു.

തെറ്റൊന്നും ചെയ്തില്ല എന്ന് വാദിച്ച നിയമ വിദ്യാര്‍ഥിയായ മാറ്റ് കെയ്റ്റിനെ മൂന്ന് മണിക്കൂറോളം സ്റ്റേഷനില്‍ ഇരുത്തിയ പോലീസ്. ഒടുവില്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഇന്ത്യയില്‍ സഞ്ചരിക്കുമ്പോള്‍ ചിത്രം വസ്ത്രംകൊണ്ടു മൂടാം എന്ന് എഴുതി വാങ്ങുകയും ചെയ്തശേഷമാണ് തങ്ങളെ മോചിപ്പിച്ചതെന്നും സ്റ്റേഷനില്‍ ഹിന്ദു തത്ത്വങ്ങള്‍ പഠിപ്പിക്കാനാണ് പൊലീസ് തുനിഞ്ഞതെന്നും മാറ്റ് കെയ്റ്റ് പറഞ്ഞു.

ശനിയാഴ്ച നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് മാറ്റ് കെയ്റ്റ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഫെബ്രുവരിവരെ ബംഗളൂരുവില്‍ തങ്ങാന്‍ പദ്ധതിയുണ്ടായിരുന്ന ഇരുവരും ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഉടന്‍ തിരിച്ചുപോകുമെന്നറിയിച്ചു.

സംഭവത്തില്‍ ഡല്‍ഹിയിലെ ഓസ്‌ട്രേലിയന്‍ ഹൈമ്മമീഷന്‍ ആശങ്ക രേഖപ്പെടുത്തി. തങ്ങളുടെ പൗരന്മാര്‍ പീഡനത്തിനും തടവിനും ഇരയാക്കപ്പെട്ടത് ഗൗരവമായെടുക്കുന്നതായി ഹൈകമീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യയിലേക്ക് വരുംമുമ്പ് പ്രാദേശിക ആചാരങ്ങളെയും നിയമങ്ങളെയുംകുറിച്ച് ബോധവാനായിരിക്കാന്‍ പൗരന്മാരെ ഉണര്‍ത്തുമെന്നും ഹൈകമീഷന്‍ വ്യക്തമാക്കി. ചെന്നൈയിലെ ഓസ്‌ട്രേലിയന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫിസ് ബംഗളൂരു പൊലീസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അന്വേഷിച്ചു. ഇരുവരുടെയും സുരക്ഷ ഉറപ്പുവരുത്താനും ബംഗളൂരു പൊലീസിനോട് ആവശ്യപ്പെട്ടു.

അതേസമയം, വിദേശ ദമ്പതികളെ അപമാനിച്ച അക്രമികള്‍ക്കെതിരെയും അവരെകൊണ്ട് നിര്‍ബന്ധപൂര്‍വ്വം മാപ്പപേക്ഷ എഴുതി വാങ്ങിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ബംഗളൂരു പൊലീസ് അറിയിച്ചു. കുറച്ച് നാട്ടുകാര്‍ ചേര്‍ന്ന് വിദേശ ദമ്പതികളെ ആക്രമിച്ചതും പ്രദേശത്തെ പൊലീസുകാര്‍ക്ക് അതിലുള്ള പങ്കും തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഉടന്‍ നടപടി സ്വീകരിക്കുമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും ബംഗളൂരു സെന്‍ട്രല്‍ ഡി.സി.പി സന്ദീപ് പാട്ടീല്‍ പറഞ്ഞു. അസിസ്റ്റന്റ് പൊലീസ് കമീഷണറെ അന്വേഷണ ചുമതല ഏല്‍പിച്ചിട്ടുണ്ട്.

സംഭവം വിവാദമായതോടെ മാറ്റ് തന്റെ ഫേസ്ബുക്ക് പേജില്‍ ഇങ്ങനെ കുറിച്ചു:‘പൊലീസ് സ്റ്റേഷന്‍ വിടുന്നതിന് മുമ്പ് നിര്‍ബന്ധപൂര്‍വ്വം മാപ്പപേക്ഷ എഴുതി വാങ്ങി. ആള്‍ക്കൂട്ട വിചാരണയെയും ഭീഷണിയെയും അതിക്രമത്തെയും അംഗീകരിക്കുന്ന മോശമായ സ്ഥിതിവിശേഷം.. ഇന്ത്യയെയും ഹിന്ദുയിസത്തെയും ഞാന്‍ ബഹുമാനിക്കുന്നുണ്ട്. അതുകൊണ്ടാണ് 35 മണിക്കൂര്‍ സമയമെടുത്ത് വലിയ ഗണേഷ ടാറ്റു എന്റെ പുറത്ത് പതിച്ചത്. നാല് മണിക്കൂര്‍ സമയമെടുത്ത് യെല്ലമ്മ ദേവതയുടെ ടാറ്റു ശരീരത്തില്‍ ശേഷിക്കുന്നയിടത്ത് പതിച്ചത്… പക്ഷെ.. എന്റെ കാമുകി.. അവര്‍ ലൈംഗികാതിക്രമത്തിന് ഇരയാവേണ്ടവളല്ലായിരുന്നു…എന്നും അതിക്രമത്തെ നേരിടാനോ ഇരയാകാനോ താന്‍ അര്‍ഹനല്ല. കായികമായും വാക്കുകളിലൂടെയും ലൈംഗികാതിക്രമത്തിന് ഇരയാകാന്‍ സുഹൃത്തും അര്‍ഹയല്ല. ഞങ്ങള്‍ സമത്വത്തെയും സഹിഷ്ണുതയെയുമാണ് പിന്തുണയ്ക്കുന്നത്. പ്രത്യേകിച്ചും ഈ രാജ്യത്തെ സ്ത്രീകള്‍ക്ക്. അനീതിക്കെതിരെ ബോധവല്‍ക്കരണം നടത്താന്‍ ഞങ്ങളെ പിന്തുണയ്ക്കുക. കെയ്ത്ത് പോസ്റ്റില്‍ പറയുന്നു.

Blockbuster Comedy entertainer of the year “AMAR AKBAR ANTONY” screening 25th Sunday 6.00 pm at Village Cinemas Airport West (VIC:3042)

NewsX വാർത്താ വീഡിയോ

Comments

comments