457 വിസകളുടെ എണ്ണം കുറഞ്ഞു.

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കാരുടെ തൊഴില്‍സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 457 വിസ അനുവദിക്കുന്നത് നിയന്ത്രിക്കണമെന്ന വാദം ഫലം കണ്ടുതുടങ്ങിയിരിക്കുന്നതായി കണക്കുകള്‍. ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്നതിനും താമസിക്കുന്നതിനും വിദേശികള്‍ക്ക് അനുമതി നല്‍കുന്ന 457 വിസകളുടെ എണ്ണത്തില്‍ കുറവുണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഓസ്‌ട്രേലിയക്കാര്‍ക്ക് തൊഴില്‍ നല്‍കാതെ വിദേശകള്‍ക്ക് മുന്‍ഗണന നല്‍കുന്നുവെന്ന പരാതിയാണ് 457 വിസയെ എതിര്‍ക്കുന്നവര്‍ പറയുന്നത്.

ഇങ്ങനെ ഏറ്റവും കൂടുതല്‍ കുടിയേറ്റ തൊഴിലാളികള്‍ എത്തിയത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇമിഗ്രേഷന്‍ ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്റെ ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നു. 2012-2013 ധനകാര്യ വര്‍ഷത്തില്‍ 126,000 താത്കാലിക ജീവനക്കാര്‍ക്കാണ് 457 വിസ നല്‍കിയത്. 20 വര്‍ഷത്തെ വിസ പ്രോഗ്രാം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തോതായിരുന്നു ഇത്. ചൈനയും ഓസ്‌ട്രേലിയയും തമ്മിലുള്ള സ്വതന്ത്ര വാണിജ്യകരാര്‍ വരുന്നതിനെ ട്രേഡ് യൂണിയനികള്‍ എതിര്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ കണക്കുകള്‍ പുറത്തുവന്നത്. ചൈനയില്‍ നിന്നുള്ളവര്‍ക്ക് 457 വിസകള്‍ കൂടുതല്‍ അനുവദിക്കുന്നതിന് കരാര്‍ കാരണമാകുമെന്ന് ആശങ്കയാണ് ട്രേഡ് യൂണിയനുകള്‍ മുന്നോട്ടുവച്ചിരുന്നു.

എന്നാൽ 2015 ജൂലൈ അവസാനിക്കുമ്പോള്‍ 457 വിഭാഗത്തില്‍ 101,970 വിസ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ടോണി അബോട്ട് സര്‍ക്കാരിന്റെ കാലത്ത് വിസകള്‍ അനുവദിക്കുന്നതില്‍ ഒരുതരത്തിലും വര്‍ധന ഉണ്ടായിട്ടില്ലെന്ന് കുടിയേറ്റകാര്യ സഹമന്ത്രി മിഷേല കാഷ് അവകാശപ്പെട്ടു. ആകെ തൊഴില്‍ ശക്തിയുടെ ഒരു ശതമാനത്തില്‍ താഴെമാത്രമാണ് 457 വിസകളിലെത്തിയവരെന്നും മന്ത്രി പറഞ്ഞു.

മെൽബണ്‍: പ്രേക്ഷക മനസ്സ് കീഴടക്കിക്കൊണ്ട് മുന്നേറുന്ന മോഹൻലാൽ രഞ്ജിത്ത് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം “ലോഹം” സെപ്റ്റംബർ ആറാം തിയതി ഞായറാഴ്ച്ച വൈകുന്നേരം 6.30-ന് എയർപോർട്ട് വെസ്റ്റ്‌ വില്ലേജ് സിനിമാസിൽ..! (06/09/2015, Sunday)

Pls call 0421 389 500 or 0468 333 200 or 0481 333 725 for tickets. (Cine Waves Australia)

Comments

comments