ക്രിസ്മസ് ഒരുക്കങ്ങളിൽ മുഴുകി മെല്‍ബണ്‍.


മെല്‍ബണ്‍: ക്രിസ്മസിന് ഇനിയും മൂന്നുമാസം കൂടി അവശേഷിച്ചിട്ടുണ്ടെങ്കിലും പതിവുപോലെ ആഘോഷ പരിപാടികളെക്കുറിച്ച് മെല്‍ബണ്‍ നഗരം ആലോചനകള്‍ തുടങ്ങിക്കഴിഞ്ഞു. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഏകദേശം നാല് മില്യന്‍ ഡോളര്‍ ചെലവഴിക്കാനാണ് നഗരസഭയുടെ തീരുമാനം. ഫെഡറേഷന്‍ സ്‌ക്വയറില്‍ പടുകൂറ്റന്‍ ലിഗോ ക്രിസ്മസ് ട്രീ ഉള്‍പ്പെടെ സജ്ജമാക്കിയാണ് ഓസ്‌ട്രേലിയക്കാരുടെ ഏറ്റവും വലിയ ആഘോഷത്തെ സ്വാഗതം ചെയ്യാന്‍ മെല്‍ബണ്‍ നഗരം ഒരുങ്ങുന്നത്.

ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ഏകദേശം നാല് മില്യന്‍ ഡോളര്‍ ചെലവഴിക്കുമെന്ന് മേയര്‍ റോബര്‍ട്ട് ഡോയല്‍ പറഞ്ഞു. ഇതില്‍ 355,000 ഡോളര്‍ പരസ്യപ്രചാരണങ്ങള്‍ക്കാണ്. ഇതുസംബന്ധിച്ച അന്തിമതീരുമാനം അടുത്ത കൗണ്‍സില്‍ യോഗത്തില്‍ എടുക്കും. ക്രിസ്മസ് ട്രീയ്ക്കു പുറമേ സാന്താക്ലോസിന്റെ ഭവനവും പോസ്റ്റ്‌ബോക്‌സും സിറ്റിസ്‌ക്വയറില്‍ സജ്ജമാക്കും.

ക്രിസ്മസിന് കാലത്ത് നഗരത്തില്‍ 284000 പേര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശത്തുനിന്നുള്ള വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയാണിത്. വിവിധ നഗരങ്ങളിലെ പരിപാടികള്‍ക്കു പുറമേ ട്രഷറി, ഫഌഗ്സ്റ്റാഫ് ഗാര്‍ഡനുകള്‍, ഡോക് ലാന്‍ഡ്, കിംഗ്‌സ് ഡൊമെയിന്‍ എന്നിവിടങ്ങളില്‍ ലൈവ് സ്റ്റേജ് ഷോകളും സംഘടിപ്പിച്ചിട്ടുണ്ട്. സംഗീതമേളകളും കരിമരുന്ന് പ്രയോഗവും ഉള്‍പ്പെടെ പലയിടത്തും അവതരിപ്പിക്കുമെന്നും മേയര്‍ അറിയിച്ചു.

മെൽബണ്‍: പ്രേക്ഷക മനസ്സ് കീഴടക്കിക്കൊണ്ട് മുന്നേറുന്ന മോഹൻലാൽ രഞ്ജിത്ത് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം “ലോഹം” സെപ്റ്റംബർ ആറാം തിയതി ഞായറാഴ്ച്ച വൈകുന്നേരം 6.30-ന് എയർപോർട്ട് വെസ്റ്റ്‌ വില്ലേജ് സിനിമാസിൽ..! (06/09/2015, Sunday)

Pls call 0421 389 500 or 0468 333 200 or 0481 333 725 for tickets. (Cine Waves Australia)

Comments

comments