ഓസ്‌ട്രേലിയയില്‍ പഠിച്ച ഇന്ത്യന്‍ പെണ്‍കുട്ടിയുടെ ഐഎസില്‍ ചേരാനുള്ള ശ്രമം! പുതിയ വെളിപ്പെടുത്തലുകൾ!


ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് പ്രശസ്തമായ നിലയില്‍ ബിരുദംനേടിയ ശേഷം ഓസ്‌ട്രേലിയയില്‍ ഉപരിപഠനത്തിനെത്തിയ ഹിന്ദു പെണ്‍കുട്ടി ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടയായ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. ഓസ്‌ട്രേലിയയിലെ ഉപരി പഠനസമയത്താണ് പെണ്‍കുട്ടി ഐഎസ് ആശയങ്ങളുമായി അടുക്കുന്നതെന്നാണ് ഉന്നതകേന്ദ്രങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ നീക്കം മുന്‍കൂട്ടിക്കണ്ട കരസേനയിലെ മുന്‍ ലഫ്റ്റനന്റ് കേണല്‍ കൂടിയായ പിതാവ് വിവരം ദേശീയ അന്വേഷണ ഏജന്‍സിയെ അറിയിച്ചതോടെയാണ് സിറിയയിലേക്കു പോകാനുള്ള ഇവരുടെ ശ്രമം തകര്‍ന്നത്.

ഉന്നതപഠനത്തിനിടെ ഒരുസംഘം പെണ്‍കുട്ടിയെ സ്വാധീനിച്ച് ഭീകര പ്രവര്‍ത്തനത്തിലേക്ക് വഴിതരിക്കുകയായിരുന്നു.ഭീകര സംഘടനകള്‍ നിരന്തരമായ ക്ലാസുകളിലൂടെയും ലഘുലേഖകളിലൂടെയും പെണ്‍കുട്ടിയുടെ മനസ് മാറ്റുകയായിരുന്നു. രണ്ടുമാസം മുന്‍പാണ് പിതാവിന് പെണ്‍കുട്ടിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സംശയം തോന്നിയത്. തുടര്‍ന്ന് അവളുടെ ലാപ്പ്‌ടോപ്പ് പരിശോധിച്ച്‌ തന്റെ സംശയം ശരിയാണെന്ന് ഉറപ്പുവരുത്തി. ഐഎസിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്നവരുമായി പെണ്‍കുട്ടി ബന്ധം പുലര്‍ത്തിയതായും കണ്ടെത്തി. ഇതോടെയാണ് പിതാവ് ദേശീയ അന്വേഷണ ഏജന്‍സിയെ വിവരങ്ങൾ അറിയിച്ചത്.

എന്‍ഐഎ പെണ്‍കുട്ടിയെ കൗണ്‍സിലിംഗ് നടത്തി മനസ് മാറ്റിയെടുക്കാനുള്ള തീവ്രശ്രമത്തിലാണ്. ഓണ്‍ലൈനിലൂടെ ഇന്ത്യയില്‍
നിന്നുള്ളവരെ, പ്രത്യേകിച്ച് ഇതര മതസ്ഥരെ ഐഎസില്‍ ചേര്‍ക്കാന്‍ തീവ്രശ്രമം നടക്കുകയാണ്. നേരത്തെ ഓസ്‌ട്രേലിയയിലുള്ള ഇന്ത്യന്‍ പൗരന്‍ നീല്‍ പ്രകാശ്എന്നയാളെ മതംമാറ്റി ഐഎസില്‍ ചേര്‍ത്തിരുന്നു. ഇന്ന് ഇയാളാണ് ഓസ്‌ട്രേലിയലെ ഇന്ത്യക്കാരെ ഐഎസിലേക്ക് ചേര്‍ക്കുന്നത് എന്നാണ് വിവരം.

Comments

comments