യൂറോപ്പിനെ ലക്ഷ്യമിട്ട്‌ ഐഎസ് !

മെല്‍ബണ്‍: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ഇനി യൂറോപ്പിലേക്കോ?. 800ഓളം വരുന്ന ഇസ്ലാമിക തീവ്രവാദികള്‍ യൂറോപ്പിനെ ആക്രമിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അല്‍ഖാഇദയുമായും ഐ.എസുമായും ബന്ധമുള്ള തീവ്രവാദികളാണ് ആക്രമണത്തിനൊരുങ്ങുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിറിയയില്‍നിന്നും ഇറാഖില്‍നിന്നും പരിശീലനം പൂര്‍ത്തിയാക്കി തിരിച്ചത്തെിയവര്‍ യൂറോപ്പിനെ ആക്രമിക്കുമെന്ന് സ്പാനിഷ് തീവ്രവാദ വിരുദ്ധ വിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഭൂഖണ്ഡത്തില്‍ താമസിക്കുന്ന ഇത്തരത്തിലുള്ളവരുടെ കണക്കുകള്‍വെച്ചാണ് സ്പാനിഷ് ഉദ്യോഗസ്ഥര്‍ ഇതിന് തെളിവ് നല്‍കുന്നത്. 350ഓളം ബ്രിട്ടീഷ് പൗരന്മാരാണ് യുദ്ധമേഖലകളില്‍നിന്നും തിരിച്ചത്തെിയിരിക്കുന്നത്. ഇവര്‍ ബ്രിട്ടനെ തകര്‍ക്കാനുള്ള ശ്രമം നടത്തുന്നതായി സുരക്ഷാ വൃത്തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഓടുന്ന ട്രെയിനില്‍ വെടിവെപ്പ് നടത്തിയ മൊറോക്കോക്കാരനായ ആയുധധാരിയെ പിടിച്ചതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ് വന്നിരിക്കുന്നത്. ഇയാള്‍ സിറിയയില്‍ ഐ.എസിന് വേണ്ടി പോരാടിയിരുന്നതായി സമ്മതിച്ചിട്ടുണ്ട്. സമയമാകുമ്പോള്‍ ആക്രമിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഇവരെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം സ്‌പെയിനിലും മൊറോക്കോയിലും നടത്തിയ വ്യാപകമായ പരിശോധനയില്‍ 14 ഐ.എസ് അനുകൂലികളെ പിടികൂടിയതായി ഇരു രാജ്യങ്ങളിലേയും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു. 13 പേരെ മൊറോക്കോയിലെ വിവിധ പട്ടണങ്ങളില്‍നിന്നും ഒരാളെ സ്‌പെയിന്‍ പട്ടണമായ മെലിലയില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്.

മെൽബണ്‍: പ്രേക്ഷക മനസ്സ് കീഴടക്കിക്കൊണ്ട് മുന്നേറുന്ന മോഹൻലാൽ രഞ്ജിത്ത് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം “ലോഹം” സെപ്റ്റംബർ ആറാം തിയതി ഞായറാഴ്ച്ച വൈകുന്നേരം 6.30-ന് എയർപോർട്ട് വെസ്റ്റ്‌ വില്ലേജ് സിനിമാസിൽ..! (06/09/2015, Sunday)

Pls call 0421 389 500 or 0468 333 200 or 0481 333 725 for tickets. (Cine Waves Australia)

Comments

comments