മെല്‍ബണില്‍ നേരിയ ഭൂചലനം.

മെല്‍ബണ്‍:മെല്‍ബണ്‍ നഗരത്തിനു പുറത്ത് നേരിയ ഭൂചലനം. റിക്ചര്‍ സ്‌കെയിലില്‍ 1.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ഒരു പാത്രത്തിലെ ചെറിയൊരു തുള്ളി വെള്ളം ഇളക്കാനുള്ള ശേഷിപോലുമില്ലായിരുന്നു. എങ്കിലും അതിനെ ഭൂചലനം എന്നുതന്നെ വിശേഷിപ്പിക്കാമെന്ന് അധികൃതര്‍ പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് അപ്‌വേ മേഖലയില്‍ ഭൂചലനം അനുഭവപ്പെട്ടതെന്ന് ഓസ്‌ട്രേലിയ ജിയോ സയന്‍സ് അറിയിച്ചു. മെല്‍ബണിലെ കിഴക്കന്‍ പ്രാന്തപ്രദേശങ്ങളിലെമ്പാടും ഭൂചലനം ഉണ്ടായി. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജിയോസയന്‍സ് വ്യക്തമാക്കി.

മെൽബണ്‍: പ്രേക്ഷക മനസ്സ് കീഴടക്കിക്കൊണ്ട് മുന്നേറുന്ന മോഹൻലാൽ രഞ്ജിത്ത് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം “ലോഹം” സെപ്റ്റംബർ ആറാം തിയതി ഞായറാഴ്ച്ച വൈകുന്നേരം 6.30-ന് എയർപോർട്ട് വെസ്റ്റ്‌ വില്ലേജ് സിനിമാസിൽ..! (06/09/2015, Sunday)

Pls call 0421 389 500 or 0468 333 200 or 0481 333 725 for tickets. (Cine Waves Australia)

Comments

comments