സ്യൂട്ട്‌കേസിനുള്ളിലെ മൃതശരീരം! ദുരൂഹത തുടരുന്നു.

A mannequin wearing clothes believed to belong to the murder victim, and a suitcase similar to the battered, faded case used to store the victim’s remains.

അഡ്‌ലെയ്ഡ്: സൗത്ത് ഓസ്‌ട്രേലിയയിലെ അഡ്‌ലൈഡില്‍ ഹൈവേക്കരികില്‍ കണ്ടത്തെിയ സ്യൂട്ട് കേസിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത തുടരുന്നു. എട്ടു വര്‍ഷം മുമ്പ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതശരീരത്തിന്റെ അവശിഷ്ടമാകാമെന്നാണ് ഓസ്‌ട്രേലിയന്‍ പൊലീസിന്റെ അനുമാനം. അഡ്‌ലെയ്ഡില്‍നിന്നും 130 കിലോമീറ്റര്‍ അകലെ കാടുപിടിച്ച പ്രദേശത്താണ് ഒരാഴ്ച മുമ്പ് മനുഷ്യാസ്ഥികള്‍ വഴിയാത്രക്കാര്‍ കണ്ടത്തെിയത്. 60 വയസ്സു തോന്നിക്കുന്ന ഒരാള്‍ സ്യൂട്ട്‌കേസുമായി ആഴ്ചകള്‍ക്ക് മുമ്പ് പ്രദേശത്ത് ചുറ്റിയിരുന്നതായി പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഈ പെണ്‍കുട്ടിയുടെ മരണം കൊലപാതകമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. പൊലീസ് കണ്ടത്തെിയ മരണപ്പെട്ട പെണ്‍കുട്ടിയുടെ വസ്ത്രം കൂടുതല്‍ പരിശോധനക്കു വിധേയമാക്കിയാണ് മരിച്ച വര്‍ഷം കണക്കാക്കിയത്. മറ്റു സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. എട്ടു വര്‍ഷം മുമ്പ് നടന്ന മരണമായതിനാല്‍ തെളിവുകള്‍ ശേഖരിക്കുന്നതിലും ഇപ്പോള്‍ കണ്ടത്തെിയ അസ്ഥികൂടങ്ങളുമായി ബന്ധപ്പെടുത്തുന്നതിലും പൊലീസ് കുഴങ്ങുകയാണ്. സമീപകാലത്ത് കാണാതായ മുഴുവന്‍ കുട്ടികളുടെയും ബന്ധുക്കളെ വിളിച്ച് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. കുട്ടിയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി വഴിയരികില്‍ ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത്.

Police and SES search for evidence near where the suitcase was found.

Comments

comments