തൊഴില്‍ ചൂഷണത്തിനെതിരേ പോരാടിയ ഇന്ത്യക്കാർക്ക് ചരിത്രവിജയം, രണ്ടു കോടി ഡോളര്‍ നഷ്ടപരിഹാരം.

Workers from India were housed in facilities like this one at the Mississippi camp of Signal International. Similar accommodations existed at Signal facilities in Orange. Lawsuits say the men were forced to pay $1,000 a month to live in the guarded camps that were overcrowded and unsanitary.

വാഷിംഗ്ടണ്‍: തൊഴില്‍ ചൂഷണത്തിനെതിരേ യുഎസ് ഫെഡറല്‍ കോടതി പുറപ്പെടുവിച്ച സുപ്രധാനവിധി മലയാളി പ്രവാസികളുടെ കൂടി ചരിത്രവിജയമാകുന്നു. തൊഴിലാളികള്‍ക്ക് വലിയ വാഗ്ദാനങ്ങള്‍ നല്‍കി കൊണ്ടുപോയി ചൂഷണത്തിന് വിധേയരാക്കിയ സംഭവത്തില്‍ കോടതിവിധി യുഎസ് കമ്പനികള്‍ക്ക് വലിയ തിരിച്ചടിയുമായിരിക്കുകയാണ്. തൊഴില്‍ ചൂഷണത്തിനും കബളിപ്പിക്കലിനും വിധേയരായ മലയാളികളടക്കമുള്ള 200 ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരമായി രണ്ടു കോടി ഡോളര്‍ നല്‍കാന്‍ അമേരിക്കയിലെ ഫെഡറല്‍ കോടതി ഉത്തരവിട്ടിരിക്കയാണ്. യു എസ് കമ്പനികളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ തുക തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടിവന്നത്. കബളിപ്പിക്കപ്പെട്ട തൊഴിലാളികളോട് കമ്പനി മാപ്പു പറയുകയും ചെയ്യും.

സിഗ്‌നല്‍ ഇന്റര്‍നാഷനല്‍ എന്ന മറൈന്‍ കമ്പനിയാണ് വലിയ വാഗ്ദാനങ്ങള്‍ നല്‍കി ഇന്ത്യയില്‍ നിന്നും തൊഴിലാളികളെ യു എസിലേക്ക് കടത്തിയത്. കത്രീന കൊടുങ്കാറ്റിനുശേഷം കേടുവന്ന എണ്ണ റിംഗുകളുടെ തകരാറു പരിഹരിക്കുന്നതിനാണ് തൊഴിലാളികളെ കമ്പനി കൊണ്ടുപോയത്. ഇവരില്‍ ഭൂരിഭാഗവും മലയാളികളാണെ്. വെല്‍ഡര്‍, പൈപ്പ് ഫിറ്റര്‍ തുടങ്ങിയ ജോലിക്കായി 2006ല്‍ ആണ് തൊഴിലാളികളെ കൊണ്ടുപോയത്. എന്നാല്‍ തൊഴില്‍ ചെയ്യാനാവശ്യമായ ഗ്രീന്‍ കാര്‍ഡോ പെര്‍മനെന്റ് റെസിഡന്‍സിയോ ഒന്നും കമ്പനി നല്‍കിയിരുന്നില്ല. തൊഴിലാളികള്‍ക്കും കുടുംബത്തിനും പൗരത്വം ലഭിക്കും എന്ന വാഗ്ദാനം ഉണ്ടായിരുന്നതിനാല്‍ വന്‍തുക ഫീസായി നല്‍കിയാണ് ഇവര്‍ വിസ നേടിയത്. വാഗ്ദാനങ്ങളില്‍ മുഴുകി പലരും നാട്ടിലെ സ്വത്തുക്കള്‍പോലും വിറ്റാണ് വിസയ്ക്കുള്ള പണം സ്വരൂപിച്ചത്. എന്നാല്‍ യു എസില്‍ എത്തിയതോടെ കയ്‌പേറിയ അനുഭവങ്ങളാണ് ഇവര്‍ക്കുണ്ടായത്. 24 പേര്‍ക്ക് താമസിക്കാന്‍ ഇടുങ്ങിയ ഒറ്റമുറി നല്‍കുകയും ദുര്‍ഘട സാഹചര്യത്തിലും മറ്റും താമസിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇതിനു പുറമെ മാസം ഫീസായി 1050 ഡോളറോളം അടയ്ക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഒടുവില്‍ വാഗ്ദാനങ്ങളൊന്നും പാലിക്കുന്നില്ലെന്ന് വന്നതോടെ തൊഴിലാളികള്‍ ഫെഡറല്‍ കോടതിയെ സമീപിക്കുകയായിരുന്നു. നീണ്ട ഏഴുവര്‍ഷത്തോളമാണ് ചൂഷണത്തിനിരയായ തൊഴിലാളികള്‍ നീതിക്ക് വേണ്ടി കാത്തിരുന്നത്. ഫെഡറല്‍ കോടതിയുടെ വിധി ഗസ്റ്റ് തൊഴിലാളികളെ ചൂഷണം ചെയ്യുന്നവര്‍ക്കുള്ള മുന്നറിയിപ്പാണെന്നും എസ്പിഎല്‍സി ഡെപ്യൂട്ടി ലീഗല്‍ ഡയറക്ടര്‍ പറഞ്ഞു.

Comments

comments