നടനും ജീവശാസ്ത്രഞ്ജനുമായ ഡോ.എം. എം. അലക്‌സ് അന്തരിച്ചു.


നടനും ജീവശാസ്ത്രഞ്ജനുമായ ഡോ.എം. എം. അലക്‌സ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. കോട്ടയം സ്വദേശിയായ അലക്‌സ് ചെന്നൈയില്‍ സ്ഥിരതാമസമായിരുന്നു. തുവാനത്തുമ്പികള്‍, രാജാവിന്റെ മകന്‍ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെയാണ് അലക്‌സ് സുപരിചിതനായത്. മലയാളം, തമിഴ്, തെലുങ്ക് ഹിന്ദി തുടങ്ങിയ ഭാഷകളിലായി അറുപത്തിയഞ്ചോളം സിനിമകളില്‍ അഭിനയിക്കുകയും ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.

ആത്മീയത, ലോക സമാധാനം, മനുഷ്യാവകാശം, ടൂറിസം, ഹെല്‍ത്ത് തുടങ്ങിയ വിഷയങ്ങളില്‍ എകദേശം 220ല്‍പ്പരം ഡോക്കുമെന്ററികൾ അലക്‌സിന്റേതായി പ്ററത്തിറങ്ങിട്ടുണ്ട്. ഇതിൽ ശബരിമല ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങളെ കുറിച്ചുള്ള ഡോക്കുമെന്ററിയും ഉൾപ്പെടും.

സംസ്‌കൃതഭാഷയുടെ പ്രചരണങ്ങള്‍ക്ക് നല്‍കിയിട്ടുള്ള സംഭാവനകളെ അടിസ്ഥാനമാക്കി ‘സംസ്‌കൃത മിത്ര’ എന്ന അവാര്‍ഡ് നല്‍കി ഇന്ത്യാഗവണ്മെന്റ് അലക്‌സിനെ അംഗീകരിച്ചരുന്നു. ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ പൊരുള്‍ അടുത്ത തലമുറയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിൽ തുടങ്ങിയ വേദിക് ഇന്ത്യ സൊസൈറ്റി, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഏന്‍ഷ്യന്റ് ഇന്റര്‍ഗ്രേറ്റീവ് തെറാപ്പീസ് എന്നീ സംഘടനകളുടെ സ്ഥാപകനാണ്.

ജൂണ്‍ 25ന് കോട്ടയം സെന്‍റ്. പോള്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍വച്ചാണ് സംസ്കാരം.

ഡോ.എം. എം. അലക്‌സ് തൂവാനത്തുമ്പികളിലെ ബസ് മുതലാളിയായി വേഷമിട്ടപ്പോൾ

Comments

comments