വെല്ലുവിളിച്ച് ബിബിസി: വിവാദ അഭിമുഖം സംപ്രേഷണം ചെയ്തു.

ലണ്ടന്‍: കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച്, ഡല്‍ഹി കൂട്ട ബലാത്സംഗ കേസിലെ പ്രതി മുകേഷ് സിംഗുമായി നടത്തിയ അഭിമുഖം ബി.ബി.സി സംപ്രേഷണം ചെയ്തു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30നാണ് എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള അഭിമുഖം ബ്രിട്ടണില്‍ പ്രക്ഷേപണം ചെയ്തത്. ഡോക്യുമെന്ററി സംപ്രേഷണം ചെയ്യരുതെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വാര്‍ത്താ ചാനലുകളോട് ആവശ്യപ്പെട്ടിരുന്നു. അഭിമുഖത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം ശക്തമായ സാഹചര്യത്തിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ നടപടി.

ബി.ബി.സി ചാനലിനായുള്ള ഡോക്യുമെന്ററിക്കായാണ് ബ്രിട്ടീഷ് ചലച്ചിത്രകാരി ലെസ് ലി യുഡ് വിന്‍ പ്രതി മുകേഷ് സിങ്ങുമായി അഭിമുഖം നടത്തിയത്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തിഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറലിനെ വിളിച്ചു വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിങ് വിശദീകരണം തേടിയിരുന്നു. അഭിമുഖത്തിന് അനുമതി നല്‍കിയപ്പോള്‍ ചട്ടങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും.

ഡോക്യുമെന്ററിക്കെതിരെ മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നു ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ്. ബസ്സി വ്യക്തമാക്കിയിരുന്നു. ബലാത്സംഗത്തിന്റെ ഉത്തരവാദി കൊല്ലപ്പെട്ട പെണ്‍കുട്ടിയാണെന്നും അവള്‍ നിശ്ശബ്ദമായി സഹകരിക്കുകയായിരുന്നു വേണ്ടതെന്നുമാണ് പ്രതി അഭിമുഖത്തില്‍ പറഞ്ഞത്.

കൂടുതൽ വായിക്കാൻ

ഇന്ത്യയുടെ മകൾ - ഡോക്യുമെന്‍ററി സംവിധായിക ലെസ്‍ലി യുഡ്വിൻ എഴുതുന്നു.

‘ഇന്ത്യാസ് ഡോട്ടര്‍’(ഇന്ത്യയുടെ മകള്‍) VIDEO

Comments

comments