വിദേശതൊഴിലാളികളെ ചൂഷണം ചെയ്തത് വിവാദമാകുന്നു

Filipino workers living in a South Melbourne office.

മെല്‍ബണ്‍:വേതനം നിഷേധിക്കപ്പെട്ട 11 ഫിലിപ്പീന്‍സ് തൊഴിലാളികളെ Schneider Elevators Autsralasia തങ്ങളുടെ ഓഫീസില്‍ താമസിപ്പിച്ചത് വിവാദമാകുന്നു. ഫിലിപ്പീന്‍സുകാര്‍ക്കും മറ്റ് ആറു രാജ്യങ്ങളില്‍ നിന്നുമുള്ളവരെയാണ് കൃത്യമായ ശമ്പളവും ഓവര്‍ടൈം വേതനവും നല്‍കാതെ കമ്പനി പീഡിപ്പിച്ചത്. ഇതിനുശേഷം ഇവരെ ഓഫീസില്‍ത്തന്നെ കഴിയാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. നിലത്ത് കിടക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.

Other workers inside the office.

എല്ലാ തൊഴിലാളികളും താല്‍ക്കാലിക വിസയിലാണ് മെല്‍ബണിലെ ഓഫീസില്‍ ജോലിക്കെത്തിയത്. ഏതാനും ഓസ്‌ട്രേലിയന്‍ തൊഴിലാളികളും കമ്പനിയുടെ ചൂഷണത്തിന് ഇരയായി. ആറാഴ്ച മുമ്പ് നടന്ന സംഭവം ഓസ്‌ട്രേലിയന്‍ മാനുഫാക്ചറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ ഭാരവാഹി ക്രെയ്ഗ് കെല്ലി ഇടപെടുകയായിരുന്നു. തൊഴിലാളികളുടെ ദുരിതജീവിതത്തിന്റെ ചിത്രങ്ങള്‍ ശേഖരിച്ച യൂണിയന്‍ ഇക്കാര്യം പരസ്യമാക്കുകയായിരുന്നു. ഓസ്‌ട്രേലിയയില്‍ വിദേശ തൊഴിലാളികള്‍ നേരിടേണ്ടിവരുന്ന തൊഴില്‍ചൂഷണത്തിന്റെ ഉത്തമ ഉദാഹരണമാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. തൊഴിലിലെടുക്കുന്ന സമയത്ത് താമസവും മറ്റ് സൗകര്യവും വാഗ്ദ്ധാനം ചെയ്തിരുന്നു.

457 വിസ ചട്ടങ്ങള്‍ ലഘൂകരിച്ച് കൂടുതല്‍ തൊഴിലാളികളെ രാജ്യത്തേക്കു കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ നീക്കം നടത്തുന്നതിനെ തൊഴിലാളികള്‍ എതിര്‍ക്കുന്നതിന് ഇത്തരം സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ്. ഓസ്‌ട്രേലിയന്‍ തൊഴിലാളികളുടെ അവസരം കുറയുന്നുവെന്നതാണ് ഇത്തരമൊരു നിലപാടിന് തൊഴിലാളി യൂണിയനുകളെ പ്രേരിപ്പിക്കുന്നത്.

Comments

comments