മത തീവ്രവാദത്തിനെതിരേ പോരാടിയ അവിജിതിന് സാംസ്‌കാരിക ലോകത്തിന്റെ അന്ത്യാഞ്ജലി.

Torches raised: This crowd of women marched through Dhaka Friday night in Bangladesh in protest

മെല്‍ബണ്‍: മത തീവ്രവാദത്തിനെതിരേ ലോകമെമ്പാടും പ്രവര്‍ത്തിക്കുന്ന മനസുകള്‍ക്ക് സുപരിചതനായിരുന്നു ബംഗ്ലാദേശ് -അമേരിക്കൻ പൌരൻ ഡോ.അവിജിത് റോയി. തന്റെ ബ്ലോഗുകളിലൂടെ മരണഭയമേതുമില്ലാതെ അവിജിത് തൂലിക ചലിപ്പിച്ചുവെങ്കിലും അദ്ദേഹത്തെ വകവരുത്തിയതോടെ മതമൗലികവാദികള്‍ താല്‍ക്കാലിക വിജയം സ്വന്തമാക്കിയിരിക്കുകയാണ്.

Murder: The body of Avijit Roy was found in a pool of blood after being attacked by a clever wielding gang in Dhaka, Bangladesh on Thursday night

വ്യാഴാഴ്ച രാത്രി ധാക്ക സര്‍വകലാശാലാ ക്യാമ്പസിനുമുന്നിലാണ് അവിജിത് അക്രമികളുടെ കൊടുംക്രൂരതയ്ക്ക് ഇരയായത്. സര്‍വകലാശാലയിൽ നടന്ന പുസ്തക പ്രദർശനത്തിൽ പങ്കെടുത്ത ശേഷം താമസസ്ഥലത്തേക്ക് മടങ്ങുന്നതിനു മുമ്പ് ചായകുടിക്കാനായി നീങ്ങിയ അവിജിത്തിനെയും ഭാര്യ ബന്നയെയും ഫുട്പാത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുവന്നായിരുന്നു ആക്രമണം. അറവുകത്തി ഉപയോഗിച്ചാണ് രണ്ടുപേര്‍ വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. തല തകര്‍ന്ന റോയ് നിലത്തുവീണു. എഴുത്തുകാരിയും ബ്ലോഗറും കൂടിയായ ബന്നയുടെ വിരല്‍ അറ്റുപോയി. ഇരുവരെയും ധാക്ക മെഡിക്കല്‍കോളേില്‍ പ്രവേശിപ്പിച്ചെങ്കിലും റോയിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

‘മുക്തോ മന’ (സ്വതന്ത്ര മനസ്സ്) എന്ന പ്രശസ്ത ബ്ലോഗിന്റെ സ്ഥാപകനാണ് റോയ്. ബിശ്വാസര്‍ വൈറസ് (വിശ്വാസത്തിന്റെ വൈറസ്), സുന്യോ തേകെ മഹാബിശ്വ (ശൂന്യതയില്‍നിന്ന് പ്രപഞ്ചത്തിലേക്ക്) എന്നീ വിഖ്യാത പുസ്തകങ്ങളും അദ്ദേഹത്തെ പ്രശസ്തനാക്കി. ഈ രണ്ട് പുസ്തകങ്ങളും ബംഗാളിയിലാണ് പുറത്തിറക്കിയത്. ഭീഷണികള്‍ അവഗണിച്ച് മതതീവ്രവാദത്തിനെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയ റോയ് തീവ്രവാദികളുടെ കണ്ണിലെ കരടായി. കഴിഞ്ഞവര്‍ഷം ‘രകമാരി. കോം’ എന്ന ഓണ്‍ലൈന്‍ ബുക്‌സ്റ്റോറില്‍നിന്ന് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ഭീകരഭീഷണിയെ തുടര്‍ന്ന് പിന്‍വലിക്കേണ്ടിവന്നു. ‘ഫ്രീ എന്‍ക്വയറി’ മാസികയുടെ അടുത്ത പതിപ്പില്‍ എഴുതിയ ലേഖനത്തില്‍ മതതീവ്രവാദത്തെ ഏറ്റവും വിനാശകാരിയായ വൈറസ് എന്നാണ് അവിജിത് റോയ് വിശേഷിപ്പിക്കുന്നത്.

മതഭ്രാന്തന്മാര്‍ പിടിച്ചടക്കാന്‍ ശ്രമിക്കുന്ന ബംഗ്ലാദേശിന്റെ സമൂഹമനഃസാക്ഷിക്ക് ആശ്വസവും പ്രതീക്ഷയുമായിരുന്നു അവിജിത് റോയിയെ പോലുള്ളവരുടെ സാന്നിദ്ധ്യം. അമേരിക്കന്‍ പൗരത്വമുള്ള ഈ ബംഗ്ലാദേശുകാരന്‍ നാല്‍പ്പത്തിമൂന്നാം വയസ്സില്‍ വെട്ടിവീഴ്ത്തപ്പെട്ടതും അതുകൊണ്ടുതന്നെ.

Outrage: Bangladeshi students and social activist have taken to the streets to protest against the killing.

അവിജിതിന്റെ മരണത്തെത്തുടര്‍ന്ന് ധാക്കയിലും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അധ്യാപകര്‍, പ്രസാധകര്‍, എഴുത്തുകാര്‍ ഉള്‍പ്പെടയുള്ളവരാണ് പ്രതിഷേധവുമായി റോഡിലിറങ്ങിയത്. ‘ഞങ്ങള്‍ക്ക് നീതി വേണം’, ‘മതമൗലികവാദികള്‍ തുലയട്ടെ’ തുടങ്ങിയ മുദ്രാവാക്യങ്ങളുള്ള ബാനറുകള്‍ ഉയര്‍ത്തിയാണ് ഇവരുടെ പ്രതിഷേധം. അവിജിത് റോയിയെ കൊലപ്പെടുത്തിയവരെ പിടികൂടുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്നാണ് ബംഗ്ലാദേശ് ബ്ലോഗേര്‍സ് അസോസിയേഷന്റെ തലവന്‍ ഇമ്രാന്‍ സര്‍ക്കര്‍ പറയുന്നത്. ‘കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടില്ലെന്ന ധൈര്യം രാജ്യത്ത് ഇപ്പോഴുമുണ്ടെന്നാണ് അവിജിത്തിന്റെ കൊലപാതകം തെളിയിക്കുന്നത്. സര്‍ക്കാര്‍ എത്രയും പെട്ടന്ന് കൊലയാളികളെ അറസ്റ്റ് ചെയ്യണം. അല്ലെങ്കില്‍ തുടര്‍ച്ചയായ സമരം നേരിടേണ്ടിവരും.’ അദ്ദേഹം പറഞ്ഞു.

‘ഇസ്‌ലാം വിരോധിയായ ബ്ലോഗര്‍, ബംഗ്ലാദേശി വംശജനും യു.എസ് പൗരനുമായ അവിജിത് റോയി ഇസ്‌ലാമിനെതിരെയുള്ള കുറ്റകൃത്യത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ടു.’ എന്നാണ് ഒരു മൗലികവാദി ഗ്രൂപ്പ് സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. ബ്ലോഗ്ഗർ-04 ഫ്രീ മൈന്റ് എന്ന ബ്ലോഗിന്റെയും സ്ഥാപകനായ റോയ് ‘സയന്‍സ് വിശകലനവും മതവും’ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് ഭീഷണിനേരിടുന്നുണ്ടായിരുന്നു, അദ്ദേഹം തലസ്ഥാനത്തെത്തിയാല്‍ കൊല്ലപ്പെടുമെന്ന ഫേസ്ബുക്ക് പോസ്റ്റും ഉണ്ടായിരുന്നു.

Home: Dr Roy and his wife, Rafida Ahmed, lived in Atlanta, Georgia, and were visiting Bangladesh when they were attacked

ഫെബ്രുവരി 15 നാണ് ദമ്പതികള്‍ ധാക്കയില്‍ എത്തിയിരുന്നത്. പ്രശസ്ത എഴുത്തുകാരന്‍ ഹുമയൂണ്‍ ആസാദ്, ബ്ലോഗര്‍മാരായ ഹൈദര്‍, ആസിഫ് മൊഹിയുദീന്‍ എന്നിവര്‍ക്കുനേരെ മുമ്പ് നടന്ന ആക്രമണങ്ങള്‍ക്ക് സമാനമാണ് റോയിക്കു നേരെയുണ്ടായത്. ഏതാനും വര്‍ഷംമുമ്പ് ഇതേ പുസ്തകോത്സവത്തില്‍നിന്ന് രാത്രി മടങ്ങവേയാണ് ആസാദ് ആക്രമിക്കപ്പെട്ടത്. ജര്‍മനിയില്‍ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഈ കേസിൽ 1971ലെ വിമോചന പോരാട്ടത്തിനിടെ പാക് സൈന്യത്തിനൊപ്പം ചേര്‍ന്ന് രാജ്യദ്രോഹ പ്രവൃത്തികളിലേര്‍പ്പെട്ട ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ വിചാരണ നടക്കുകയാണ്. ഇവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന ആവശ്യമുയര്‍ത്തിയ ബ്ലോഗര്‍മാര്‍ക്കെതിരെ അക്രമി സംഘങ്ങള്‍ ഭീഷണി ഉയര്‍ത്തിയിരുന്നു.

മതത്തിലെ തെറ്റുകള്‍ക്കും തീവ്രവാദത്തിനുമെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ക്കുനേരെ ബംഗ്ലാദേശില്‍ ആക്രമണം പുതിയ സംഭവമല്ല. വിഖ്യത എഴുത്തുകാരി തസ്ലിമ നസ്‌റീന് ഭീകരരുടെ ഭീഷണിയെ തുടര്‍ന്ന് രാജ്യംവിട്ട് ഇന്ത്യയിൽ അഭയം തേടേണ്ടി വന്നു. സ്വതന്ത്ര ചിന്തകര്‍ക്ക് ബംഗ്ലാദേശില്‍ സ്ഥാനമില്ലെന്നും അത്തരത്തിലുള്ള മറ്റുള്ളവരെപ്പോലെ അവിജിത് റോയിയും കൊല്ലപ്പെട്ടെന്നും തസ്ലിമ ബ്ലോഗില്‍ കുറിച്ചു.

Grief: Dr Roy’s father, retired professor and activist Ajay Roy, called for his killers to be punished on Friday.

Marchers: Bangladeshi social activists shout slogans and march through the streets in the wake of the attack.

Tribute: This candle-lit memorial was set up near the site of the murder in honor of Roy

Comments

comments