‘ഇന്ത്യാസ് ഡോട്ടര്‍’(ഇന്ത്യയുടെ മകള്‍) VIDEO,

ഡല്‍ഹി കൂട്ടബലാത്സംഗത്തെ ആസ്പദമാക്കി ബിബിസി നെറ്റ്‌വര്‍ക്ക് നിര്‍മിച്ച ഡോക്യമെന്ററി ‘ഇന്ത്യാസ് ഡോട്ടര്‍’(ഇന്ത്യയുടെ മകള്‍) യൂട്യൂബില്‍. കൂട്ടബലാത്സംഗക്കേസിലെ പ്രതി മുകേഷ് സിംഗിന്റെ അഭിമുഖം ഡോക്യമെന്ററിയില്‍ ഉള്‍പ്പെടുത്തിയത് ഏറെ വിവാദമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ സര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു.

മാര്‍ച്ച് എട്ടിന് ലോക വനിതാ ദിനത്തില്‍ ഡോക്യുമെന്ററി സംപ്രേഷണം ചെയ്യാനായിരുന്നു നേരത്തേ ബിബിസിയുടെ പദ്ധതി. വിലക്കില്‍ പ്രതിഷേധിച്ചാണ് പ്രദര്‍ശനം നേരത്തേയാക്കിയത്. ഡല്‍ഹി കൂട്ടബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സമൂഹത്തിന് സ്ത്രീകളോടുള്ള മനോഭാവം ഡോക്യുമെന്ററിയില്‍ വെളിപ്പെടുന്നുണ്ട്. കേസിലെ മുഖ്യപ്രതി മുകേഷ് സിംഗുമായിയ നടത്തിയ അഭിമുഖം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. തന്റെ പ്രവര്‍ത്തി ന്യായീകരിച്ചുകൊണ്ടാണ് ഇയാള്‍ സംസാരിക്കുന്നത്.

ഇന്ത്യയുടെ മകൾ - ഡോക്യുമെന്‍ററി സംവിധായിക ലെസ്‍ലി യുഡ്വിൻ എഴുതുന്നു.

ഇന്ത്യയുടെ മകൾ എന്ന ഡോക്യുമെന്‍ററിയെ നിശ്ശബ്ദമാക്കാനും ലിംഗനീതിയ്ക്കു വേണ്ടിയുളള പോരാട്ടങ്ങളെ വഴി തെറ്റിക്കാനുമുളള ശ്രമങ്ങൾ കണ്ട് എനിക്ക് സങ്കടമുണ്ട്.

രണ്ടു വർഷക്കാലം എന്‍റെ കുഞ്ഞുങ്ങളെ വിട്ട്, എന്‍റെ വീടിന്റെ സ്വച്ഛത വിട്ട്, ലോകമെന്പാടുമുളള സ്ത്രീകളുടെ അവകാശങ്ങളെ മാത്രം മനസ്സിൽ കരുതി കഠിനാധ്വാനം ചെയ്തതിന്‍റെ ഫലമാണ് ഈ ഡോക്യുമെന്‍ററി.

പരിഷ്കൃതനിയമങ്ങളുളള ജനാധിപത്യമാണ് ഇന്ത്യയുടേത്. ബലാത്സംഗത്തിനിരയായ പെൺകുട്ടികളെക്കുറിച്ചുളള ഒരു ഡോക്യുമെന്‍ററിയ്ക്കെതിരെ കോടതിയിൽ വന്ന പൊതുതാത്പര്യഹർജി പരിഗണിച്ച് ചിത്രത്തിന്‍റെ പ്രദർശനം തടഞ്ഞതോടെ ആ നിയമവ്യവസ്ഥയിലെ ഒരു അടിസ്ഥാനതത്വമാണ് ലംഘിക്കപ്പെട്ടതെന്ന് ഞാൻ കരുതുന്നു. അത് പ്രതികരിക്കാനുളള അവകാശമാണ്. നിരുത്തരവാദിത്തപരവും വെറും സെൻസേഷനലിസത്തിൽ മാത്രം ശ്രദ്ധയൂന്നിക്കൊണ്ടുളള ടൈംസ് ഗ്രൂപ്പിന്റെന ‘മാധ്യമധർമവും’ ആ നിയമലംഘനത്തിന് അകന്പടി നിന്നു.

എനിക്കൊപ്പം നിന്ന, എന്‍റെ വിശ്വാസങ്ങൾ ലോകത്തോട് വിളിച്ചു പറയാൻ ഒരു വേദി തന്ന എൻഡിടിവിയോട് എനിക്ക് നന്ദിയുണ്ട്.

ഒരു അടിസ്ഥാനവുമില്ലാതെ എന്റെന ചിത്രത്തിന്റെ വായ പൊത്തിപ്പിടിച്ചതെന്തിനെന്ന് വ്യക്തമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഞാൻ ആവശ്യപ്പെടുന്നു.

ഇന്ത്യയെ എനിക്കിഷ്ടമായിരുന്നു. ക്രൂരമായ പീഡനങ്ങൾക്കിരയായ ഒരു പെൺകുട്ടിയുടെ അവകാശങ്ങൾക്കു വേണ്ടി ഡിസംബർ തണുപ്പിനെ അവഗണിച്ച് തെരുവിലിറങ്ങി ശബ്ദമുയർത്തിയ യുവാക്കളിലൂടെ ഇന്ത്യ ലോകത്തിന് വഴി കാട്ടി. എന്റെ എന്നല്ല, ലോകത്തിലെ എല്ലാ സ്ത്രീകൾക്കും വേണ്ടി നില കൊണ്ടു.

ഇന്ത്യ ഈ ചിത്രത്തെ ഇരുകൈയ്യും നീട്ടി വാങ്ങണമെന്നാണ് ഞാൻ പറയുക. സ്തോഭജനകമായ വാർത്തകൾ മാത്രം കണ്ട് എന്റെ ഈ ഡോക്യുമെന്റതറി നിങ്ങൾ തളളിക്കളയരുത്. ഇത് ഒരിക്കലെങ്കിലും നിങ്ങൾ കാണുക. 2012-ലെ ആ നീചകൃത്യത്തിനു ശേഷം ഈ രാജ്യം മാറിയെന്ന് ലോകത്തോട് വിളിച്ചു പറയാൻ അതുവഴി നിങ്ങൾക്കാകും. നിരോധനവും കേസും ലോകത്തിനു മുന്നിൽ നിങ്ങളുടെ അന്തസ്സ് ഇടിക്കുകയേ ഉളളൂ. ക്രിയാത്മകതയ്ക്കെതിരെയുളള കടന്നു കയറ്റമാണ് ഇത്തരം നീക്കങ്ങൾ. ഇതിനു പിന്നിലുളളവരോട് ഞാൻ അപേക്ഷിക്കുന്നു. വരൂ, ഈ ചിത്രം കാണൂ. വരൂ, ഒരിക്കലെങ്കിലും ഈ ചിത്രം കാണൂ. എന്നിട്ട് ഒരു നിഗമനത്തിലെത്തൂ..

ലെസ്‍ലി യുഡ്വിൻ

Comments

comments