അമേരിക്കന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് നിയന്ത്രിക്കുന്നത് ഇനി ഇന്ത്യക്കാരി.

Renu Khator, the Indian American chancellor of the University of Houston System, was named chair of the American Council on Education Mar. 16.

ന്യൂഡല്‍ഹി: അമേരിക്കയിലെ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജ. ഉത്തര്‍പ്രദേശുകാരിയായ രേണു ഖാതോറിനെയാണ് (Renu Khator) അമേരിക്കന്‍ വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍സ്ഥാനത്ത് പുതുതായി നിയമിച്ചത്. ഹൂസ്റ്റണ്‍ സര്‍വകലാശാല ചാന്‍സലറും സര്‍വകലാശാല പ്രസിഡന്റുമായിരുന്നു ഖാതോര്‍. ജെയിംസ് എച്ച്. മുള്ളെന്‍ ജൂനിയര്‍ ഒഴിയുന്ന സ്ഥാനത്തേക്കാണ് ഖാതോര്‍ വരുന്നത്.

അമേരിക്കയിലെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും പ്രതിനിധാനംചെയ്യുന്ന ദേശീയ സംഘടനയാണ് വിദ്യാഭ്യാസ കൗണ്‍സില്‍. ഹൂസ്റ്റണ്‍ സര്‍വകലാശാലയുടെ ആദ്യത്തെ വനിതാ ചാന്‍സലര്‍കൂടിയായ ഖാതോര്‍ കാന്‍പൂര്‍ സര്‍വകലാശാലയിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഡാളസിലെ ഫെഡറല്‍ റിസര്‍വ് ബാങ്ക് ഡയറക്ടര്‍മാരുടെ ബോര്‍ഡിന്റെ അധ്യക്ഷസ്ഥാനത്തേക്ക് കഴിഞ്ഞ വര്‍ഷം ഇവരുടെ പേര് നിര്‍ദേശിക്കപ്പെട്ടിരുന്നു. പുതിയ ചുമതലയെ ഏറെ അംഗീകാരത്തോടെയാണ് കാണുന്നതെന്ന് ഖാതോര്‍ പറഞ്ഞു.

ഇന്ത്യയുടെയും അമേരിക്കയുടെയും വിദ്യാഭ്യാസ ദൗത്യം ഒന്നാണെന്നും എന്നാല്‍, ദൗത്യം പൂര്‍ത്തിയാക്കാന്‍ രണ്ട് വ്യത്യസ്ത വഴികളാണ് സ്വീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഇന്ത്യന്‍ വിദ്യാഭ്യാസ സംവിധാനത്തെ ഏറെ വിലകല്‍പിക്കുന്നതായും ഖാതോര്‍ വ്യക്തമാക്കി.

Comments

comments