കീഴാളസ്വരാജ് I By എ.കെ. രവീന്ദ്രൻ

“രാഷ്ട്രീയാധികാരത്തെ ഭരണക്രമത്തെ സംബന്ധിച്ച സംവാദങ്ങളില്‍, വേറിട്ടഭരണക്രമമെന്ന നിലയിലാണ് കീഴാള സ്വരാജ് എന്ന പരികല്‍പ്പന രവീന്ദ്രന്‍ മുന്നോട്ടു വച്ചിരിക്കുന്നത്. ഗാന്ധിജിയുടെ ഹിന്ദു സ്വരാജില്‍നിന്നും ഭിന്നമായി, അതിനോടു സാധര്‍മ്മ്യം പുലര്‍ത്താതെയുമുള്ള മൌലിക സങ്കല്‍പ്പനമെന്ന നിലയില്‍ നിലനില്‍ക്കുന്ന കീഴാള സ്വരാജ്, അടിത്തട്ടിന്റെ സ്വാശ്രിത ജനാധിപത്യമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. അതിന്റെ നിര്‍വ്വചനം; ആത്മീയതയെ മതാതിരുകളില്‍ തളച്ചിടാത്തവരുടെയും, മതാത്മകതയെ അതിവര്‍ത്തിച്ച് പാരസ്പര്യം പുലര്‍ത്തുന്നവരുടെയും-അതിനെ സ്ഥാപനവല്‍ക്കരിക്കാത്തവരുടെയും സ്വാശ്രിതവും സ്വാത്മപ്രചോദിതവുമായ കൂട്ടായ്മയാണ്. വൈവിധ്യങ്ങള്‍ക്കുള്ളിലും സഹവര്‍ത്തിത്വം പുലര്‍ത്തുന്ന ഈ കൂട്ടായ്മയുടെ സാമൂഹ്യശക്തികള്‍, സ്ത്രീകള്‍, കുട്ടികള്‍, ദലിതര്‍, കര്‍ഷകര്‍, ആദിവാസികള്‍ എന്നിങ്ങനെ പുറമ്പോക്കുകളാക്കപ്പെട്ട കീഴാളരാണ്.”

Lokan Ravi
eMail:

Comments

comments