ഒരുനേരത്തെ ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുന്ന വിദേശ വിദ്യാര്‍ഥികളും !

Some international students are having to resort to food handouts from Salvation Army because they can’t make ends meet. Photo: Patrick Scala

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ വന്‍തുക മുടക്കി പഠിക്കാനെത്തുന്ന വിദേശവിദ്യാര്‍ഥികളിൽ വിശപ്പടക്കാന്‍ സാല്‍വേഷന്‍ ആര്‍മിപോലുള്ള സംഘടനകള്‍ നല്‍കുന്ന സൗജന്യഭക്ഷണത്തെ ആശ്രയിക്കുന്നവരും! വീടില്ലാത്തവര്‍ക്കു നല്‍കാനായി സന്നദ്ധ സംഘടനകള്‍ ഒരുക്കുന്ന ഭക്ഷണത്തില്‍ പങ്കാളികളാകാന്‍ എത്തുന്ന വിദേശവിദ്യാര്‍ഥികളുടെ എണ്ണം ഉയരുകയാണ്. മെല്‍ബണിലെ സാല്‍വേഷന്‍ ആര്‍മിയുടെ ഭക്ഷണശാലയില്‍ ഓരോ ആഴ്ചയിലും 50 ഓളം വിദ്യാര്‍ഥികള്‍ എത്തുന്നുണ്ട്. പ്രഭാതഭക്ഷണത്തിന് കുറഞ്ഞത് 20 വിദ്യാര്‍ഥികളെങ്കിലും എത്തുന്നുവെന്നും പറയപ്പെടുന്നു.

ഓസ്‌ട്രേലിയയിലെ നിരവധി വിദേശവിദ്യാര്‍ഥികള്‍ കടുത്തജീവിതച്ചെലവുമൂലം പ്രതിസന്ധിയെ നേരിടുന്നുണ്ടെന്ന് സാല്‍വേഷന്‍ ആര്‍മി മേജര്‍ ബ്രെന്‍ഡന്‍ നോട്ടില്‍ പറഞ്ഞു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുക പല കുട്ടികള്‍ക്കും ദുഷ്‌കമാണ്. ജോലി ചെയ്താല്‍ നിയമപരമായി ലഭിക്കേണ്ടതിന്റെ പകുതിയിൽ താഴെ മാത്രമാണ് വിദ്യാര്‍ഥികളില്‍ പലര്‍ക്കും പ്രതിഫലമായി ലഭിക്കുന്നത്. ചൂതാട്ടത്തിന് വലിയ തോതില്‍ പണം വാരിയെറിയുന്നതും വിദേശവിദ്യാര്‍ഥികളെ കുഴപ്പത്തിലാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും മലേഷ്യയില്‍ നിന്നുമുള്ള വിദ്യാര്‍ഥികളാണ് ഏറെയും സൗജന്യഭക്ഷണം തേടിയെത്തുന്നത്. സാല്‍വേഷന്‍ ആര്‍മി പോലുള്ള സംഘടന വിദ്യാര്‍ഥികള്‍ക്ക് എന്തിനാണ് ഭക്ഷണം നല്‍കുന്നതെന്ന ചോദ്യം ഉയരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം വിദ്യാര്‍ഥികളുടെ ജീവിതസാഹചര്യങ്ങളും പരിതാപകരമാണ്. സ്വകാര്യ കോളജുകളില്‍ പഠിക്കാനെത്തുന്നവരാണ് ഏറെയും ബുദ്ധിമുട്ട് അനുഭവിക്കുന്നത്. വിദ്യാര്‍ഥികളുടെ ക്ഷേമാന്വേഷണത്തിന് ഇത്തരം സ്ഥാപനങ്ങള്‍ വലിയ ശ്രദ്ധ നല്‍കാറില്ല. ജീവിത സാഹചര്യങ്ങളെക്കുറിച്ചുള്ള നിരാശമൂലം പലരും പഠനം ഉപേക്ഷിച്ച് നാട്ടിലേക്കു പോകാന്‍ മാതാപിതാക്കളില്‍ സമ്മര്‍ദ്ദം ചെലത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തില്‍ ഏറ്റവുംകൂടുതല്‍ പഠനച്ചെലവുള്ള രാജ്യമാണ് ഓസ്‌ട്രേലിയ എന്ന് വാര്‍ത്തയെക്കുറിച്ച് കൗണ്‍സില്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഓസ്‌ട്രേലിയ പ്രസിഡന്റ് തോംസണ്‍ ചിംഗ് പ്രതികരിച്ചു. വര്‍ധിച്ച ജീവിതച്ചെലവ്, താമസത്തിനുള്ള ചെലവ് എന്നിവ മൂലം പല വിദ്യാര്‍ഥികളും കടുത്ത വെല്ലുവിളികളാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയന്‍ യുവജനങ്ങളുടെ ഇടയില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് വിദേശവിദ്യാര്‍ഥികളെയാണെന്നും അദ്ദേഹം നിരീക്ഷിച്ചു.

Comments

comments