മെല്‍ബണില്‍ ബീര്‍ ട്രക്കും ട്രാമും കൂട്ടിയിടിച്ചു: മൂന്നുപേര്‍ക്ക് പരിക്ക്

Carlton & United Breweries kegs were left strewn over the road and footpath.

മെല്‍ബണ്‍: ബീര്‍ നിറച്ച ക്യാനുകളുമായി പോയ ട്രക്കും ട്രാമും തമ്മില്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്കു പരിക്കേറ്റു. ഇതിനുപുറമേ ട്രാം ഡ്രൈവര്‍ക്കും മറ്റ് ഏഴുപേര്‍ക്കും നിസാരപരിക്കുമേറ്റു. ട്രാം സര്‍വീസും റോഡ് ഗതാഗതവും മണിക്കൂറുകളോളം വൈകുകയും ചെയ്തു. പാര്‍ക്ക് വില്ലില്‍ മെല്‍ബണ്‍ മൃഗശാലയ്ക്കു മുന്നില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തില്‍ ട്രാം പാളംതെറ്റി. ബീര്‍ ബാരലുകള്‍ റോഡില്‍ തലങ്ങുംവിലങ്ങും കിടക്കുകയും ചെയ്തു. പരിക്കേറ്റവരെ ദി ആല്‍ഫ്രഡ്, റോയല്‍ മെല്‍ബണ്‍, വെസ്‌റ്റേണ്‍ ഹെല്‍ത്ത് ആശുപത്രികളിലേക്ക് മാറ്റി. പ്രാഥമിക ചികിത്സയ്ക്കുശേഷം ഭൂരിഭാഗം പേരെയും വിട്ടയക്കുകയും ചെയ്തു.

അപകടത്തെത്തുടര്‍ന്ന് റൂട്ട് 55 ലെ ട്രാം സര്‍വീസ് മണിക്കൂറുകളോളം തടസപ്പെടാന്‍ ഇടയുണ്ടെന്ന് യാരാ ട്രാം വക്താവ് സൈമണ്‍ മര്‍ഫി അറിയിച്ചു. അപകടത്തെത്തുടര്‍ന്ന് ട്രാമിലെ യാത്രക്കാരെ ബസില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയായിരുന്നു. അപകടം മൂലം പ്രദേശത്തെ വാഹനഗതാഗതവും മണിക്കൂറുകളോളം തടസപ്പെട്ടു.

Comments

comments