ഡിസൈനർ കേക്കുകളുമായി മെൽബണിൽ നിന്നും ഒരു മലയാളി നഴ്സ്..!

മെല്‍ബണ്‍: നാവില്‍ മധുരവും കണ്ണിനു വിരുന്നും സമ്മാനിക്കുന്ന മനോഹരമായ കേക്കുകള്‍ ഉണ്ടാക്കി ശ്രദ്ധേയയാവുകയാണ് മെൽബണിലെ മഹിമ ഗ്രേസ് ആന്റണി എന്ന  മലയാളി നഴ്സ്. നഴ്‌സിംഗ് ജോലിക്കിടെ ലഭിക്കുന്ന ഒഴിവുസമയത്ത്  നേരമ്പോക്കിനായി നടത്തിയ പരീക്ഷണം വിജയിച്ചതോടേ വ്യത്യസ്ഥമായ പരീക്ഷണങ്ങളിലേയ്ക്ക് മഹി തിരിയുകയായിരുന്നു. ആഘോഷവേളകളില്‍ ഉപയോഗിക്കുന്നതിനായി പലരും കേക്ക് നിര്‍മിച്ച തരാന്‍ ആവശ്യപ്പെട്ടതോടെ മഹി ഇതൊരു ഒഴിവുസമയവിനോദമാക്കി  മാറ്റി. മോള്‍ഡ് ഉപയോഗിച്ചാണ് സാധാരണയായി കേക്കുളിലെ ചിത്രപ്പണികള്‍ ചെയ്യുന്നതെങ്കില്‍ മഹി ഇവിടെ വ്യത്യസ്ഥയാണ്. സ്വന്തം കരവിരുതില്‍ സന്ദര്‍ഭത്തിനനുസരിച്ചുള്ള തീമുകള്‍ കേക്കിനു മുകളില്‍ തയാറാക്കുന്നു.

ഇപ്പോള്‍ “ഫ്രം  മഹീസ്  കിച്ചണ്‍” എന്ന പേരിലുളള  ഫേസ്ബുക്ക് പേജിലൂടെ പുതിയ പരീക്ഷണങ്ങൾ കൂട്ടുകാരുമായി പങ്കുവെച്ചുകൊണ്ടിരിക്കുകയാണ് ഈ വീട്ടമ്മ .

മഹിയുടെ കിച്ചണിൽ നിന്നും…

എല്ലാവര്‍ക്കും എളുപ്പത്തില്‍ നിര്‍മിക്കാന്‍ കഴിയുന്ന ഒരു ക്രിസ്തുമസ് ഫ്രൂട്ട് കേക്കിന്റെ  പാചകക്കുറിപ്പ് വായക്കാര്‍ക്കുവേണ്ടി…

ആവശ്യമുള്ള സാധനങ്ങൾ 

ബ്രൗണ്‍ ഷുഗർ-  ഒരു കപ്പ്‌
ബട്ടർ – 1/4  കപ്പ്‌
വെള്ളം – ഒരു കപ്പ്‌
ഏലയ്ക്ക പൊടിച്ചത് – 1/4 കപ്പ്‌
ഗ്രാമ്പൂ  പൊടിച്ചത് - 1/2 സ്പൂണ്‍
ചുക്കുപൊടി  - 1 സ്പൂണ്‍
ഉപ്പ് -1/2 സ്പൂണ്‍
ഉണക്കമുന്തിരി (കുരുവില്ലാത്തത്) – 2 കപ്പ്‌
ചെറുതായി അടിച്ച മുട്ട – 2 എണ്ണം
all  purpose flour. - 1 1/2  കപ്പ്‌
ബേക്കിങ്ങ് സോഡാ – 1 ടീസ്പൂണ്‍
വാനിലാ എസ്സൻസ് - 1 ടീസ്പൂണ്‍
candied and chopped mixed peel - ഒരു കപ്പ്‌

ഉണ്ടാക്കുന്ന വിധം
സോസ്പാനിൽ വെള്ളം,പഞ്ചസാര,ബട്ടർ ,സ്പൈസസ്,ഉണക്കമുന്തിരി, എന്നിവ അഞ്ച് മിനിറ്റ് ചെറുതീയിൽ തിളപ്പിക്കുക. ചെറുതായി ആറിയ ഈ മിശ്രിതത്തിലേയ്ക്ക് അടിച്ച മുട്ട,വാനില എസ്സൻസ്,ഫ്രൂട്ട് പീൽ മിക്സ്, മാവ്,ബേക്കിങ്ങ് സോഡാ എന്നിവ ഇതേ ക്രമത്തിൽ നന്നായി ചേർത്തിളക്കുക. 180 ഡിഗ്രിയിൽ  പ്രീഹീറ്റ് ചെയ്ത ഓവനിലേയ്ക്ക് ബട്ടർ പുരട്ടിയ കേക്ക്പാനിൽ ഈ മിശ്രിതം 50 മുതൽ 65 മിനിറ്റ് വരെ വേവിക്കുക. (കേക്കിന്റെ പാകം അറിയാൻ ഒരു ടൂത്ത് പിക്ക് കേക്കിലേക്കിറക്കി നോക്കുക. ഒട്ടിപ്പിടിക്കുന്നില്ലെങ്കില്‍ കേക്ക്‌ തയ്യാറായി എന്ന്‌ മനസ്സിലാക്കാം.)

അപ്പോൾ ഇത്തവണത്തെ ക്രിസ്തുമസ് കേക്ക് മഹീസ് കിച്ചണിന്റെ റെസീപ്പിയിൽ നിന്നും ആവാം അല്ലേ …എന്തെങ്കിലും സംശയം ഉണ്ടോ?.. മഹി ദേ ഒരു ഫേസ്ബുക്ക് ദൂരത്തുണ്ട്.

 

Comments

comments