കൈരളി ഫാമിലി അസോസിയേഷന്റെ ക്രിസ്മസ് നൈറ്റ് 21 ന്

അഡ്‌ലൈഡ്: കൈരളി ഫാമിലി അസോസിയേഷന്റെ നേതൃത്വത്തിലുള്ള ക്രിസ്മസ് നൈറ്റ് 2014 അഡ്‌ലൈഡ് ലാത്‌വിയന്‍ ഹാളില്‍ 21 നു ഞായറാഴ്ച നടക്കും. വൈകുന്നേരം നാലര മുതല്‍ ഏഴുവരെ നീളുന്ന വര്‍ണാഭമായ സംഗീതനിശയും വിരുന്നുമാണ് അതിഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഒരു കുടുംബത്തിന്റെ പ്രവേശനത്തിന് 30 ഡോളര്‍ മാത്രമാണ് ടിക്കറ്റ് നിരക്ക്.

അഡ്‌ലൈഡിലെ പ്രമുഖരായ മലയാളി ഗായകര്‍ അണിനിരക്കുന്ന സംഗീത നിശയാണ് ആഘോഷത്തിലെ മുഖ്യ ഇനം. മലയാള സിനിമയിലെ പഴയതും പുതിയതുമായ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ക്കൊപ്പം ക്രിസ്മസ് കരോള്‍ ഗീതങ്ങളും സംഗീതനിശയില്‍ അവതരിപ്പിക്കും. ഹാസ്യ പരിപാടികളും അഡ്‌ലൈഡിലെ മലയാളി സമൂഹത്തിലെ താരങ്ങളുടെ നൃത്ത ഇനങ്ങളും വേദിയില്‍ അരങ്ങേറും. (പരിപാടി നടക്കുന്ന വേദി; Latvian Hall, 4 Clarke St, WAYVILLE). പരിപാടിയ്ക്ക് ഇനി പരിമതമായ ടിക്കറ്റുകള്‍ മാത്രമാണ് അവശേഷിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

വിശദവിവരങ്ങള്‍ക്കും ടിക്കറ്റിനും
അനില്‍ (0421 514 835) ബിനോയ് (0431 030 950) മനോജ് (0403 574 264) ജോര്‍ജ് (0430 867 030) സെബാസ്റ്റിയന്‍ (0414 242 898) ബാബു (0424 088 255) ബെന്‍സിലാല്‍ (0401 960 575) ലിവന്‍ (0468 345 175) എന്നിവരുമായി ബന്ധപ്പെടണം.

Comments

comments