ആഘോഷവളകള്‍: അസുഖങ്ങള്‍ക്കു സാധ്യതയേറെയന്ന് ചീഫ് ഹെല്‍ത്ത് ഓഫീസര്‍

മെല്‍ബണ്‍: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ക്കിടെ മതിയായ ശുചിത്വം പാലിക്കാതെ ഭക്ഷണംകഴിക്കേണ്ടിവരുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു വഴിതെളിക്കുമെന്ന് ചീഫ് ഹെല്‍ത്ത് ഓഫീസറുടെ മുന്നറിയിപ്പ്. ദഹന സംബന്ധമായ (ഗാസ്‌ട്രോ) അസുഖങ്ങളാണ് ഏറെയും ഇതുവഴി സൃഷ്ടിക്കപ്പെടുക.

കഴിഞ്ഞ രണ്ടുമാസത്തിനിടെ വിക്ടോറിയയില്‍ ഗാസ്‌ട്രോ രോഗങ്ങളുടെ നിരക്കില്‍ പത്തുശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ഡോ.റോസ് മേരി ലെസ്റ്റര്‍ പറഞ്ഞു.

വ്യക്തി ശുചിത്വം കുറയുന്നതാണ് ഇത്തരം രോഗങ്ങള്‍ പടരുന്നതിനു കാരണം. വൃത്തി ഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം തയാറാക്കുന്നതും കഴിക്കുന്നതും രോഗത്തിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷണത്തിനുമുമ്പ് സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുന്നതുള്‍പ്പെടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആഘോഷത്തിന്റെ തിരക്കില്‍ മറക്കരുത്. കുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാമെത്തുന്ന ക്രിസ്മസ്-പുതുവത്സരവേളയിലെ തിരക്കില്‍ ഇക്കാര്യം മറക്കരുതെന്നും ഡോ. ലെസ്റ്റര്‍  നിര്‍ദേശിച്ചു.

Comments

comments