Gone Girl (2014) എന്ന Amazing Fincher ചിത്രം

ഇത് മറ്റൊരു ഹോളിവുഡ്‌ സിനിമയാണ് . പക്ഷെ ഇതൊരു ഡേവിഡ്‌ ഫിഞ്ചെർ സിനിമയും കൂടെ ഗിലിയൻ ഫ്ളിൻ എന്ന എഴുത്തുകാരിയുടെ സങ്കല്പ്പങ്ങളും കൂടിയാണ് . (Based on the American bestseller of 2012, in the same name). ലോകസിനിമയിൽ ഹിച്കോക്കും കുറസാവയും പറഞ്ഞതിലും കാഴ്ച വച്ചതിലും മേലെ ഇതിൽ ഫിഞ്ചെർ ഒന്നും ചെയ്യുന്നില്ല, എങ്കിലും,  അമേരിക്കൻ pop-culture ൻറെ വേറിട്ട ചിത്രീകരണ ശൈലി സമ്മാനിച്ച ഫിഞ്ചെർ സിനിമകൾ നവ-സിനിമാ പ്രേമികൾക്ക് മുതൽക്കൂട്ടുകൾ തന്നെയാണ് , ആ list-ൽ Fight Club(1999)നു തൊട്ടു താഴെ ഇടം പിടിക്കാൻ കെൽപ്പുള്ള ചിത്രമാണ് Gone Girl. റിലീസ് ചെയ്തു രണ്ടാം വാരം കഴിഞ്ഞിട്ടും US , UK ബോക്സ്‌ ഓഫീസുകളിൽ ഈ ചിത്രം ഇപ്പോഴും ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു .

പുതിയ ചിത്രമായതിനാലും സിനിമയുടെ ഘടനയുടെ പ്രത്യേകതയാലും സസ്പെൻസ് ഒന്നും പൊളിക്കാതെ ഇതിന്റെ ആസ്വാദനം എഴുതുക എന്നത് ശ്രമകരമായ കാര്യമാണ് . എങ്കിലും ട്രൈലെർ വെളിവാക്കുന്നത് പോലെ തന്നെ, ആമി എന്ന എഴുത്തുകാരിയുടെ തിരോധാനത്തിൽ നിന്നും കഥ തുടങ്ങുകയും, സാഹചര്യവും അന്വേഷണവും മീഡിയയുടെ കടന്നു കയറ്റവും ആകെക്കൂടി ഭർത്താവായ നിക്കിനെ പ്രതിസ്ഥാനത്ത് കൊണ്ടുവരികയും ചെയ്യുന്നു.

പരസ്പരബന്ധമുള്ളവയെങ്കിലും വ്യത്യസ്തങ്ങൾ ആയ മൂന്നു genre-കളുള്ള , മൂന്ന് Act -കൾ blend ചെയ്ത ഒരു thriller ആണ് ഈ സിനിമ . എന്ന് വെച്ചാൽ ശ്രദ്ധിച്ചു മുറിചെടുതാൽ രണ്ടു വ്യത്യസ്ത സിനിമകൾ ആക്കാം. ഒരു തിരോധാനത്തിൽ തുടങ്ങി ഒരു family-thriller എന്ന വഴിയിലൂടെ സഞ്ചരിച്ചു ഒരു investigative –thriller ആയിമാറി പിന്നീട് ഒരു sick-psychopathic Second-Actൽ നിന്നും ഒരു വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ നടക്കുന്ന sadistic and sinisterish Third-Actൽ കൊണ്ടെത്തിച്ചു, ഒരു cagey endingൽ നിർത്തുന്നു. (Its running time is 149 miniutes , which is out of 430+pages of the book)

David Fincher and Gillian FlynnDavid Fincher and Gillian FlynnFlynn തന്നെയാണ് തിരക്കഥ രചിച്ചതും. ദാമ്പത്യ ജീവിതം അസ്വാരസ്യങ്ങളുടെയും compromise കളുടെയും ആകെ തുകയാണ് എന്ന പൊതുബോധത്തിൽ നിന്നുമാണ് ഈ ചിത്രത്തിന്റെ basic idea വികസിപ്പിച്ചിരിക്കുന്നത് . സ്വകാര്യ ജീവിതങ്ങളിലെക്കുള്ള മീഡിയയുടെ കടന്നു കയറ്റവും വ്യക്തിഹത്യയുമാണ് (media victimisation) subplot. സിനിമയിൽ likable ആയ ഒരു കഥാപാത്രം പോലുമില്ല എന്നതാണ് ശ്രദ്ധേയം. സത്യം ആപേക്ഷികമാണ് എന്നതിനാൽ കഥാപാത്രങ്ങൾ POV (point of view) കഥ പറച്ചിലിന് അനുസൃതമായി ഒരേ സമയം സദ്‌-തമോ ഗുണങ്ങൾ പ്രകടിപ്പിക്കുന്നവർ ആണ്. Rashomon (1950) എന്ന സിനിമയിൽ Akira Kurosawa പരീക്ഷിച്ച ആഖ്യാന ശൈലി ആണ് First-Actൽ ക്രാഫ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്‌. Rosemary’s Baby (1968) യിലെ ഒരു gothic shade ഉം ഇതിൽ നിഴലിക്കുന്നുണ്ട്. The Godfather (1972) ൽ ഉള്ള പോലെ single-cut transition ഇലൂടെയാണ് flashback/back-story എന്നിവ മാറി മറിയപ്പെടുന്നത്. ഇതിലെ തന്നെ parallel cut ശൈലിയും ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. എന്തായാലും പ്രേക്ഷകർ സംവിധായകൻ തളച്ച വഴിയിലൂടെ തന്നെ സഞ്ചരിക്കുന്നുണ്ട് . Second-Act, Hitchcock സിനിമകളുടെ ഒരു dark -violent interpretation ആണെന്നാലും ഫിഞ്ചെർ തൻറെ stylisation ലൂടെ അതിനെ overshadow ചെയ്യുന്നുണ്ട്.

Third-Act ൽ ആണ് ഫിഞ്ചെർ എഴുത്തിനും മേലെ സഞ്ചരിക്കുന്നത്. സിനിമക്ക് വേണ്ടി പൂർണമായും ഇവിടം മാറ്റിയെഴുതി എന്ന് ഫ്ലിൻ പറഞ്ഞിരുന്നു. അത് കാണുമ്പോൾ മനസ്സിലാകും, അതുവരെ സംവിധായകൻ വളര ശക്തമായ ഒരു ആഖ്യാനത്തെ gripping and gritty ആയി ചിത്രീകരിച്ചു എന്നതൊഴിച്ചാൽ ആൾ ഫിഞ്ചെർ ആകുന്നത് ചിത്രത്തിന്റെ അവസാനത്തോടെ ആണ് . ഒരു കൊടുങ്കാറ്റിനു ശേഷവും വിനാശസൂചന നല്കുന്ന മൂടിയ അന്തരീക്ഷമാണ് പിന്നീട് സിനിമ. പ്രേക്ഷകരുടെ ചിന്താ വ്യവഹാരങ്ങൾക്ക്‌ നേരെ ഇട്ടു കൊടുക്കുന്ന ഒരു എല്ലിൻ കഷണം പോലെ ആ enigmatic abrupt ending ൽ ആണ് Fincher-ടെ കൈയൊപ്പ് .

നഗ്നത പ്രദര്ശനം, വയലെൻസ്, പദപ്രയോഗങ്ങൾ എന്നിവയുടെ extremity കണക്കിലെടുത്ത് ചിത്രം R -rated ആണ്, പക്ഷെ ഇവയെ ഫിഞ്ചെർ കൈകാര്യം ചെയ്യുന്നത് വളരെ കൌതുക കരമായിട്ടാണ് . നഗ്നത വളരെ incidental and non-simulative ആണ് (കഥാപാത്രങ്ങൾ തമ്മിലുള്ള വളരെ ഗൌരവ പൂർണ്ണവും ലഘുവും ആയ confronting scene ആണ് അവരെ പൂർണ്ണ നഗ്നരാക്കി shower നു കീഴിൽ ചിത്രീകരിച്ചിരിക്കുന്നത് )

സിനിമയിലുടനീളം ഫ്ലിൻ സ്വീകരിച്ചിരിക്കുന്ന dialogue construction വളരെ offensive ഉം അതെ സമയം interesting ഉം ആണ് . സിനിമയുടെ തുടക്കം തന്നെ മനോഹരമാണ്. നായകൻറെ POV ൽ, അയാൾ ഭാര്യയുടെ മുടിയിഴകൾ തഴുകിയിരിക്കെ, നമ്മൾ കേൾക്കുന്ന voiceover: “When I think of my wife, I always think of her head. I picture cracking her lovely skull, unspooling her brain, trying to get answers”

സിനിമയുടെ Third-Act ൽ നിസ്സഹായനും അസ്വസ്ഥനുമായ നിക്കും ആമി യും തമ്മിലുള്ള ഒരു confrontation :

Nick Dunne: You fucking cu*t!
Amy Dunne: I’m the cu*t you married. The only time you liked yourself was when you were trying to be someone this cu*t might like. I’m not a quitter, I’m that cu*t……
Nick Dunne: Fuck. ……I loved you and then all we did was resent each other, try to control each other. We caused each other pain.
Amy Dunne: That’s marriage.

സിനിമയുടെ അവസാനം ഒരു TV ഇന്റർവ്യൂവിൽ നിക്കും ആമിയും മുഖത്തോട് മുഖം നോക്കി പറയുന്നുണ്ട്  “We are partners in crime”

ശക്തമായ സ്ത്രീ വിരുദ്ധത ആക്ഷേപിച്ചു വിമര്ശനം ഏറ്റു വാങ്ങിയ ഈ best-seller ൽ പക്ഷെ ഒരു മുൻ മാദ്ധ്യമ പ്രവര്ത്തക കൂടിയായിരുന്ന ഫ്ലിൻ പ്രകടിപ്പിച്ചിരിക്കുന്ന master-craft writing cleverness എടുത്തു പറയേണ്ടതാണ് .

അഭിനയത്തിൻറെ കാര്യമെടുത്താൽ സിനിമയുടെ നല്ലൊരു ശതമാനവും Ben Affleck as Nick Dunne ഉം Rosamund Pike as Amy Dunne ഉം തന്നെയാണ് നിറഞ്ഞു നില്ക്കുന്നത് . Rosamund Pike ൻറെ career best performance ആയി ഇതിനെ വിലയിരുത്തപ്പെടും. James bond girl ആയി Die Another Day (2002) ൽ അരങ്ങേറിയ അവരെ നടിയാക്കി മാറ്റാൻ ഫിഞ്ചെർ വേണ്ടി വന്നു എന്ന് വേണം കരുതാൻ. വർഷങ്ങൾക്കു മുൻപായിരുന്നെങ്കിൽ വിഖ്യാത നടി Meryl Streep കൈകാര്യം ചെയ്തേക്കുമായിരുന്ന വേഷം. ഒരേ സമയം വെറുക്കപ്പെട്ടവനും നിസ്സഹായനുമായി, താഴോട്ടു നോക്കുന്ന, ഇരട്ടതാടിയുള്ള male victim നെ വളരെ delicate ആയി അഭിനയിച്ചു Ben Affleck ഭംഗിയാക്കി . നിക്കിന്റെ സഹോദരിയായി വേഷമിട്ട Carrie Coon മാത്രമാണ് സിനിമയിലെ ഏക consistent കഥാപാത്രം. ഇവർ പലപ്പോഴും പ്രേക്ഷക പക്ഷത്തെ പ്രതിനിധിയാണ്‌. Detective ആയി വേഷമിട്ട Kim Dickens ചിലപ്പോഴൊക്കെ dark humour തൊടുത്തു വിടുന്ന സത്യസന്ധയായ ഉദ്യോഗസ്ഥയായി, ഫിഞ്ചെർ സിനിമകളിലെ മറ്റൊരു വേറിട്ട investigator കൂടി എന്ന ഖ്യാതി നേടും .

Gillian Flynn (Writer), David Fincher (Director), Rosamund Pike (Actress) എന്നിവര്ക്ക് ശേഷം സിനിമയുടെ നാലാം ഭാഗത്ത് ഉള്ളവർ രണ്ടു പേരാണ് . ഇതിന്റെ composers ആയ Trent Reznor- Atticus Ross എന്നിവര്. അസാമാന്യ മാനമാണ് ഇവർ സിനിമക്ക് സമ്മാനിച്ചിരിക്കുന്നത് . Spiral എന്ന ശൈലിയാണ് ഇവരുടെ മുഖമുദ്ര. കഥാഖ്യാനതിനു കൂടെചേരുമ്പോൾ ആ ചുഴറ്റി എറിയൽ അനുഭവ വേദ്യമാണ് . ആക്ട് കൾക്ക് അനുസരിച്ചുള്ള സംഗീത വ്യതിയാനങ്ങൾ വളരെ നേര്ത്തതും അതെ സമയം drilling and creeppy യുമാണ്‌. ലളിതമായ സ്വരങ്ങളിൽ തുടങ്ങി പതുക്കെ techno ശബ്ദശകലങ്ങളും വളരെ atrocity ജനിപ്പിക്കുന്ന മുഴക്കങ്ങളും വഴി tension ഉണ്ടാക്കിയെടുക്കുന്ന ഈ രീതി പതിവ് ഹോളിവുഡ്‌ ശൈലി യിൽ നിന്നും വേറിട്ടതാണ് .

വരുന്ന ഫെബ്രുവരിയിലെ ഓസ്കാർ വേദിയിൽ ഒരു strong contender and winner ആവാനുള്ള എല്ലാ ലക്ഷണങ്ങളും തികഞ്ഞ ഒരു സിനിമയാണിത് .

ഒരു കൂട്ടിവായന എന്ന നിലക്ക് , ഈ ചിത്രത്തിന്റെ First-Act ൽ മലയാളത്തിൽ ഈയടുത്ത് ഇറങ്ങി വിജയിച്ച ദൃശ്യം, മുന്നറിയിപ്പ് എന്ന ചിത്രങ്ങളുടെ നിഴൽ കാണാൻ കഴിയും. ദ്രിശ്യത്തിലെ മുഴുവൻ plot-twist കളും (alibi, make-up stories ) ഇതിലെ First-Act climax ആണ് . മുന്നറിയിപ്പിലെ രാഘവൻ എന്ന കഥാപാത്രത്തിലേത് പോലെ ഒരേ സമയം സംശയവും സഹതാപവും തോന്നിക്കുന്ന കഥാപാത്ര സൃഷ്ടിയാണ് നിക്കിന്റെതും.

ഇന്നീ ചിത്രം കാണുമ്പോൾ, വർഷങ്ങൾക്കു മുൻപ് K.G.George സംവിധാനം ചെയ്ത ചിത്രങ്ങളായ ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, യവനിക, ഇരകൾ എന്ന ചിത്രങ്ങളുടെ structural crafting എത്രത്തോളം universal and ahead of time ആയിരുന്നു എന്ന് വെറുതെ ഓർത്തും പോകും.

 

തയാറാക്കിയത് : കൃഷ്ണേന്തു M K

Comments

comments