ഒ.ഐ.സി.സി. ഓസ്‌ട്രേലിയ നെഹ്‌റു ജയന്തി ആഘോഷിച്ചു.

മെല്‍ബണ്‍: ഒ.ഐ.സി.സി. ഓസ്‌ട്രേലിയയുടെ ആഭിമുഖ്യത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 125-ാം ജന്മദിനം ആഘോഷിച്ചു. മെല്‍ബണിലെ ക്ലാരിന്റയില്‍ ഒ.ഐ.സി.സി. അഡ്‌ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ സി.പി.സാജുവിന്റെ അധ്യക്ഷതയില്‍ കൂടിയയോഗം മുന്‍ പൊതുമരാമത്തുവകുപ്പ് മന്ത്രിയും എംഎല്‍എയുമായ മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു.

രാഷ്ട്രശില്‍പി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പഞ്ചവത്സര പദ്ധതികളും അദ്ദേഹത്തിന്റെ ആശയങ്ങളുമാണ് ഇന്ത്യയുടെ വളര്‍ച്ചയ്ക്കും പുരോഗതിക്കും കാരണമായതെന്നും മോന്‍സ് ജോസഫ് അഭിപ്രായപ്പെട്ടു. ജിജേഷ് കണ്ണൂര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് നാഷണല്‍ പ്രസി റെജി പാറയ്ക്കല്‍, ഒ.ഐ.സി.സി. ഗ്ലോബല്‍ കമ്മിററി അംഗം ബിജു സ്‌കറിയ, മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ സെക്ര.സജി മുണ്ടയ്ക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.


ഒ.ഐ.സി.സി. നേതാക്കളായ ഹൈനസ് ബിനോയ്, സോബന്‍ പൂഴിക്കുന്നേല്‍, ജോസഫ് പീറ്റര്‍, ജോമോന്‍ ജോസഫ്, റ്റിജോ ജോസ്, തമ്പി തിരുവല്ല, സിജോ ജോസഫ്, തമ്പി ചെമ്മനം, അരുണ്‍, ജസ്റ്റിന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ യോഗത്തില്‍ അരുണ്‍ പാലയ്ക്കലോടി നന്ദി രേഖപ്പെടുത്തി.

വാര്‍ത്ത അയച്ചത്: സാജു സിപി

Comments

comments