നവ ആര്യവാദത്തിന്റെ രാഷ്ട്രീയം | By. എന്‍ എം ഹുസൈന്‍.

ആര്യന്മാര്‍ ഇന്ത്യയിലേക്കു വന്നിട്ടില്ലെന്നു വാദിക്കുന്നവര്‍ ഇന്ത്യയില്‍നിന്നാണ് ലോകമെമ്പാടും ആര്യന്മാരെത്തിയതെന്നു വിശ്വസിക്കുന്നതിലെ ചരിത്രപരമായ വൈരുധ്യങ്ങള്‍ അനാവരണം ചെയ്യുന്ന കൃതിയാണിത്. ആര്യാധിനിവേശം യൂറോപ്യന്മാര്‍ കെട്ടിച്ചമച്ചതാണെന്നു സിദ്ധാന്തിക്കുന്നവര്‍ ആര്യന്മാരുടെ മൂല തറവാട് ഇന്ത്യയാണെന്ന പഴയ യൂറോപ്യന്‍ ധാരണയെയാണ് പൊടി തട്ടിയെടുക്കുന്നതെന്ന് ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രത്തെയും വിദേശ ഗവേഷകരുടെ അഭിപ്രായങ്ങളെയും ദുര്‍വ്യാഖ്യാനം ചെയ്ത് നവ ആര്യവാദം സമര്‍ഥിക്കുന്നതിലെ യുക്തിഭംഗങ്ങളും തട്ടിപ്പുകളും വെളിപ്പെടുത്തുന്നവയാണ് ഓരോ അധ്യായവും. നവ ആര്യനിസ്റ് ഗ്രന്ഥകാരന്മാരുമായി നടത്തിയ കത്തിടപാടുകളുടെ വിവരണം അന്വേഷണാത്മക ഗ്രന്ഥരചനക്ക് മാതൃകകൂടിയാണ്.

Arun George Mathew
eMail: arunmathew.india@gmail.com

Comments

comments