ഓസ്ട്രേലിയയിൽ തരംഗമായി അക്രിലിക് നക്ഷത്രങ്ങൾ..!

മെല്‍ബണ്‍: മലയാളിയ്ക്ക് നക്ഷത്രങ്ങൾ എന്നും ഒരു നൊസ്റ്റാൽജിയ ആണ് .ക്രിസ്തുമസ് കാലത്തെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ പല വർണ്ണങ്ങളിൽ ഉള്ള പേപ്പർ നക്ഷത്രങ്ങൾ ആയിരിക്കും പലരുടെയും മനസ്സിൽ എത്തുന്നത്. എന്നാൽ ഓസ്ട്രേലിയയിലെ സവിശേഷമായ കാലാവസ്ഥയെ ഇത്തരത്തിലുള്ള പേപ്പർ നക്ഷത്രങ്ങൾ പലപ്പോഴും അതിജീവിക്കാറില്ല. ഇതിനൊരു പരിഹാരമായി സിഡ്നിയിലെ ഒരു പറ്റം മലയാളികൾ അക്രിലിക് നക്ഷത്രങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

സിഡിയിൽ ഇതിനകം തന്നെ തരംഗമായ അക്രിലിക് നക്ഷത്രങ്ങൾ ഇപ്പോൾ മെൽബണിലെ പ്രമുഖ മലയാളിക്കടകളിൽ ലഭ്യമാക്കിയിരിക്കുന്നു. നക്ഷത്രത്തിനൊപ്പം മൂന്ന മീറ്റര്‍ കേബിള്‍, പ്ലഗ്, ഹോള്‍ഡര്‍, ബള്‍ബ് എന്നിവയും നല്കുന്നു. 25 ഡോളർ ആണ് ഒരു നക്ഷത്രത്തിന്റെ വില. 0425 058 727, 0422 077 413 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

മെൽബണിൽ അക്രിലിക് നക്ഷത്രങ്ങൾ ലഭിക്കുന്ന ഷോപ്പുകൾ.

  • JMJ spices Springvale
  • Indiagate grocery ,Epping
  • Spicy Seven , South Morang
  • Touch of Asia, Craigieburn and Glenroy

Comments

comments