വാടക ഗര്‍ഭപാത്രവിവാദം: കുഞ്ഞിനെ വിദഗ്ധചികിത്സയ്ക്കു പ്രവേശിപ്പി്ച്ചു


സിഡ്‌നി: ഓസ്‌ട്രേലിയന്‍ ദമ്പതികള്‍ക്ക് വാടക ഗര്‍ഭപാത്രത്തിലൂടെ പിറഞ്ഞ കുഞ്ഞിന് ഡൗണ്‍സിന്‍ഡ്രോം ബാധിച്ചതിനെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ട സംഭവത്തിലെ കേന്ദ്രബിന്ദുവായ കുഞ്ഞു ഗാമിക്ക് ഒടുവില്‍ വിദഗ്ദ ചികിത്സ. ഇതിനായി കുഞ്ഞിനെ ബാങ്കോക്ക് ശ്രീരാജാ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് ഓസ്‌ട്രേലിയന്‍ പൗരത്വം നല്‍കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

വാടകയ്ക്ക് ഗര്‍ഭപാത്രം നല്‍കിയ തായ്‌ലന്റിലെ അമ്മയ്‌ക്കൊപ്പം കഴിയുന്ന കുട്ടിക്ക് ഓസ്‌ട്രേലിയയില്‍ നിന്നുള്‍പ്പെടെ ചികിത്സാ വാഗ്ദാനവും ലഭിച്ചിട്ടുണ്ട്. ഒരു ഏജന്റ് വഴിയാണ് സിഡ്‌നിയില്‍ താമസിക്കുന്ന ദമ്പതികള്‍ക്ക് തായ്‌ലന്റിലെ പത്താരമണ്‍ ജാന്‍ബുവ എന്ന സ്ത്രീ ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കിയത്. 11,700 ഡോളറിനാണ് ജാന്‍ബുവ വാടക അമ്മയായത്. ഗര്‍ഭത്തിന്റെ നാലാം മാസം നടത്തിയ പരിശോധനയിലാണ് ഇരട്ടക്കുട്ടികളില്‍ ഒരാള്‍ക്ക് ഡൗണ്‍ സിന്‍ഡ്രോം ആണെന്നു മനസ്സിലായത്. ഇതോടെ കുട്ടികളെ അബോര്‍ട്ട് ചെയ്യാന്‍ ഓസ്‌ട്രേലിയന്‍ ദമ്പതികള്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, ബുദ്ധമത വിശ്വാസിയായ ജാന്‍ബുവ അബോര്‍ഷന്‍ നടത്താന്‍ തയ്യാറായിരുന്നില്ല.

പ്രസവിച്ചു ആറുമാസത്തിനു ശേഷം ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച കുട്ടിയെ ഉപേക്ഷിച്ചു ആരോഗ്യമുള്ള കുട്ടിയുമായി ഏജന്റു പോവുകയും ചെയ്തു. അതേസമയം കുട്ടി തങ്ങളുടേത് അല്ലെന്ന വാദവുമായി ഓസ്‌ട്രേലിയന്‍ ദമ്പതികളും രംഗത്തെത്തി. തങ്ങള്‍ക്ക് ആ പ്രായത്തില്‍ ഉള്ള ഒരു പെണ്‍കുട്ടി ഉണ്ടെന്നും അവളെ വാടകയ്ക്ക് എടുത്ത സ്ത്രീയാണ് പ്രസവിച്ചതെന്നും ദമ്പതികള്‍ വ്യക്തമാക്കി. എന്നാല്‍ തങ്ങള്‍ക്ക് ഈ കുട്ടി മാത്രമേ ഉള്ളൂ എന്നും ഇരട്ടക്കുട്ടിയാണെന്നോ രോഗം ബാധിച്ച കുട്ടി ഉണ്ടെന്നോ ഒന്നും അറിഞ്ഞിരുന്നില്ലെന്നും രക്ഷിതാക്കള്‍ വ്യക്തമാക്കി.

ഇതിനിടെ കുട്ടിയുടെ പിതാവായ  ഡേവിഡ് ജോണ്‍ ഫാര്‍നെല്‍ ലൈംഗീകപീഢനക്കേസില്‍ പലതവണ അറസ്റ്റിലായിട്ടുള്ള ആളാണെന്ന് വിവരവും ഇതോടൊപ്പം പരസ്യമായി. 1997 ല്‍ മൂന്നുവര്‍ഷത്തെക്കാണ് ഇയാള്‍ ശിക്ഷിക്കപ്പെട്ടത്. രണ്ടു കൊച്ചുകുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന കുറ്റത്തിനായിരുന്നു ഇത്.

Comments

comments