വാടക ഗര്‍ഭപാത്ര വിവാദം: സങ്കടക്കടലില്‍ നൂറു കണക്കിന് ഓസ്‌ട്രേലിയന്‍ ദമ്പതികള്‍ !

അഡ്‌ലൈഡ്:വാടകഗര്‍ഭപാത്രത്തില്‍പ്പിറന്ന ഇരട്ടക്കുട്ടികളില്‍, രോഗംബാധിച്ച ഒരാളെ സ്വീകരിക്കാന്‍ വിസമ്മതിച്ച ഓസ്‌ട്രേലിയന്‍ ദമ്പതികളുടെ നടപടി നൂറകണക്കിന് മറ്റു ദമ്പതികള്‍ക്കു തിരിച്ചടിയാകുന്നു. കുട്ടികളില്ലാത്തതിന്റെ ദുഃഖം ഇല്ലാതാക്കാന്‍ തായ്‌ലന്റിലെ അമ്മമാരുടെ ഗര്‍ഭപാത്രം വാടകയ്‌ക്കെടുത്ത 250 ഓളം ദമ്പതികള്‍ ഓസ്‌ട്രേലിയയിലുണ്ട്. വിവാദം പൊട്ടിപ്പുറപ്പെട്ടതോടെ തായ്‌ലന്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അധികൃതര്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിരീക്ഷണം ശക്തിപപെടുത്തി. വിദേശികള്‍ വാടകഗര്‍ഭപാത്രം തേടി തായ്‌ലന്റിലെത്തുന്നതു തടനാണിത്. കുട്ടികളെ രാജ്യത്തുനിന്നും കടത്തുന്നതും തടഞ്#ിരിക്കുകയാണ്. ഇതോടൊപ്പം അധികൃതര്‍ കര്‍ശനമായ പരിശോധനയും തുടങ്ങിയിട്ടുണ്ട്. അമേരിക്കയില്‍ നിന്നുള്ള രണ്ട് ദമ്പതികളെയും ഓസ്‌ട്രേലിയയില്‍ നിന്നുള്ള രണ്ട് സ്വവര്‍ഗ ദമ്പതികളെയും കഴിഞ്ഞ ദിവസം ബാങ്കോക്ക് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരുന്നു. തായ് ഫാമിലി ജുവൈനൈല്‍ കോടതിയുടെ അനുമതിയില്ലാതെ വാടക ഗര്‍ഭപാത്രത്തില്‍ പിറന്ന കുട്ടികളെ രാജ്യത്ത്നിന്ന് പുറത്തേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന് തായ്‌പോലീസ് വ്യക്തമാക്കുകയും ചെയ്തു.

അതേമസമയം ഇത്തരത്തില്‍ പിറക്കുന്ന കുട്ടികളെ തടയാന്‍ തായ് ലന്റ് സര്‍ക്കാരിന് അധികാരമില്ലെന്നാണ് ഓസ്‌ട്രേലിയന്‍ എംബസിയുടെ നിലപാട്.
വാടക ഗര്‍ഭപാത്രം സാമ്പത്തിക ലാഭത്തിനോ അതിനല്ലാതെയോ ഉപയോഗിക്കുന്നതു സംബന്ധിച്ച് ഒരു നിയമവും തായ്‌ലന്റില്‍ നിലവിലില്ല. തങ്ങളുടെ
അധികാരത്തിനപ്പുറമുള്ള കാര്യങ്ങളാണ് തായ്‌ലന്റ് ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്-എംബസി വക്താവ് പറഞ്ഞു.

Comments

comments