ഫേസ് ബുക്കിൽ മനോരോഗികൾ വിലസുന്നു: രഞ്ജിത്ത്

കോഴിക്കോട്: സോഷ്യല്‍ മീഡിയയിലെ സിനിമാ നിരൂപണങ്ങള്‍ക്കെതിരെ സംവിധായകന്‍ രഞ്ജിത് രംഗത്ത്. പൊതുകക്കൂസുകളില്‍ എഴുതിയിരുന്ന ചില മനോരോഗികള്‍ സിനിമകള്‍ക്കെതിരെ ഫെയ്‌സ്ബുക്കിലൂടെ വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പൊതുകക്കൂസുകളിലും ട്രെയിനിലെ ടോയ്‌ലറ്റുകളിലുമായിരുന്നു മുമ്പ് മലയാളികള്‍ മനോരോഗം തീര്‍ത്തിരുന്നത്. ഇപ്പോള്‍ അവരില്‍ പലരും ഫെയ്‌സ്ബുക്കിലാണ് എഴുതുന്നതെന്നും ഇവര്‍ ഉപയോഗിക്കുന്ന ഭാഷ നികൃഷ്ടമാണെന്നും രഞ്ജിത് കുറ്റപ്പെടുത്തി.എത്ര നല്ല സിനിമയെടുത്താലും ഇവര്‍ വിമര്‍ശിക്കും. പണം വാങ്ങി വിമര്‍ശിക്കുന്ന സിനിമാ നിരൂപകരും ഫെയ്‌സ്ബുക്കില്‍ സജീവമാണ്. ഇത്തരം മനോരോഗികള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നിയന്ത്രണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Comments

comments