ഒടുവിൽ ഷോണിന്റെയും രോമം മുറിച്ചു…കിട്ടിയത് 23.5 കിലോ!.

 

ഹൊബാർട്ട് : ആറ്‌ വർഷം മുമ്പ് കാട്ടിൽ അകപ്പെട്ട് പോയതിനു ശേഷം കഴിഞ്ഞ ദിവസം  ഋഷിവര്യന്മാരെപ്പോലെ  തിരികെ എത്തിയ  സൂപ്പർ ഷീപ്പിൽ നിന്ന് കിട്ടിയത് 23.5 കിലോ രോമം. കഴിഞ്ഞ  ഞായറാഴ്ചയായിരുന്നു   ടാസ്മാനിയയിലെ മിഡ്ലാന്‍ഡില്‍ ഈ  സൂപ്പർ  ഷോണിനെ  കണ്ടെത്തിയത്.വർഷങ്ങൾക്ക് മുമ്പ് കാട്ടുതീയിൽ അകപ്പെട്ട് ഉടമസ്ഥനെ നഷ്ടപ്പെട്ട്    പോയതായിരിക്കാം  എന്നാണ്    കരുതപ്പെടുന്നത്.  എന്തായാലും ഷോണിനെ കണ്ടെത്തിയപ്പോൾ രോമം മൂടിയതിനാല്‍  ശരിയായ കാഴ്ച പോലും ഇല്ലാത്ത അവസ്ഥയിലായിരുന്നു.

രോമത്തിന്റെ കാര്യത്തിൽ ഷോണ്‍ ലോകറെക്കോർഡ്  സ്ഥാപിക്കുമെന്ന് ആദ്യം കരുതിയിരുന്നെങ്കിലും 27 കിലോ രോമം ലഭിച്ച ന്യൂസിലന്റ്കാരൻ ഷെർക്കിന്റെ റിക്കോർഡിനെ മറികടക്കാൻ ഷോണിനായില്ല.  ഇപ്പോൾ സൂപ്പർതാരമായ ഷോണിനെ  റോയൽ ഹോബാർട്ട്  ഷോയിൽ പ്രദർശിപ്പിക്കാൻ  ഒരുങ്ങുകയാണ് പുതിയ ഉടമസ്ഥരായ പീറ്ററും  നെറ്റിയും.

Comments

comments