കാഴ്ചക്കപ്പുറം: “നോക്കിയ ” യിലെ ചോരക്കറ!

ഫിന്‍ലാന്റ്ലെ സ്വര്‍ഗീയതെയും കോങ്ഗോയിലെ രക്ത ചൊരിച്ചിലിനെയും തമ്മില്‍ കോര്‍ക്കുന്ന ഒരു കണ്ണി ഉണ്ട്, ”NOKIA” മൊബൈല്‍ ഫോണ്‍.

(2010 ഇല്‍ പുറത്തിറങ്ങിയ ഡാനിഷ് സംവിധായകാന്‍ Frank Piasecki യുടെ “BLOOD IN THE MOBILE” എന്ന ഡോകുമെന്ററിയെ മുൻ നിറുത്തിയുള്ള ലേഖനം)

Frank Piasecki

ഡാനിഷ് സംവിധായകാന്‍ Frank Piasecki യുടെ ജീവൻ പണയം വച്ചുള്ള ഒരു അന്വേഷണമാണ് ഈ വിവരത്തെ ജനകീയമാക്കിയത്‌. മൊബൈല്‍ ഫോണുകളിലെ (പ്രധാനമായും തല തൊട്ടപ്പന്മാരായ Nokia) പ്രധാന ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന ധാതുക്കള്‍ (minerals) ഈസ്റ്റ് കോങ്ഗോ പ്രവിശ്യയിലെ മൈനുകളില്‍ നിന്നാണ് ഖനനം ചെയ്യപ്പെടുന്നത്‌ . അതിന്  മേല്‍നോട്ടം വഹിക്കാനായി ഒരു ബദല്‍ (അഥവാ ഒത്തു നില്ക്കുന്ന ഭരണ) പട്ടാളം തന്നെ അവിടെ പ്രവർത്തിക്കുന്നു. ജനങ്ങളെ അടിച്ചമർത്തിയും അടിമകളാക്കിയും കൊന്നും വ്യഭിചരിച്ചും ഒരു ഭീകരാന്തരീക്ഷം അവർ അവിടെ സൃഷ്ടിച്ചു വച്ചിരിക്കുന്നു . അതിനു വേണ്ട പണം അഥവാ Financing നടത്തുന്നത് Finland അടക്കമുള്ള യുറോപ്പ്യൻ രാജ്യങ്ങളാണ് . Nokia ഫോണിന്റെ ജനനം മുതല്‍ കണക്കാക്കിയാൽ 50 ലക്ഷത്തോളം ജീവനും 3 ലക്ഷത്തോളം സ്ത്രീത്വവും ഈ ഒറ്റക്കാരണത്താല്‍ ഇപ്പോൾ തന്നെ പൊലിഞ്ഞിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകം കണ്ട ഏറ്റവും രക്ത മുഖിതമായ ആഭ്യന്തര യുദ്ധമായണിതിനെ വിലയിരുത്തപ്പെടുന്നത്

പ്രസ്തുത ഡോകുമെന്ററിയില്‍ ഫിലിം മേക്കറുടെ ഒരു യാത്രയാണ് , ഭയവും അനിശ്ചിതത്വവും അരക്ഷിതാവസ്ഥയും മരണവും വരെ മുന്നില്‍ കണ്ടു കൊണ്ടുള്ള കോങ്ഗോയിലൂടെയുള്ള ഒരു യാത്ര. ഈ ലോകത്ത് ഇപ്പോഴും ഇങ്ങനെയോക്കെയുണ്ടോ എന്നോർത്ത് നമ്മൾ ഒരു പക്ഷെ സഹതപിചേക്കാം (അതാണല്ലോ നമ്മുടെ ഏറ്റവും മുന്തിയ വികാരം). എന്നാല്‍ അതിനെയും ഖണ്ഡിച്ചു സത്യത്തിലേക്കുള്ള നിരന്തര പ്രയാണത്തില്‍ ഏർപ്പെടുമ്പോൾ ആണ് നമ്മളിലെ മാനുഷികത ഉയരുന്നതെന്ന് സംവിധായകൻ കാണിച്ചു തരുന്നു .

ഇതില്‍ കറുത്ത മനുഷ്യന്‍ മുന്തിയ തരം തോക്കുകള്‍ (ഇവയുടെ വിതരണ-ഉറവിടം മറ്റൊരു ചോദ്യമാണ്) അവരുടെ തന്നെ സഹോദരീ സഹോദരന്മാരുടെ നേരെ ഉന്നം വച്ചിരിക്കുന്നു , കുട്ടികളടക്കം പ്രാണവായു കിട്ടാതെ മൈനുകൾക്കുള്ളില്‍ കുടുങ്ങി മരിക്കുന്നു, അല്പമെങ്കിലും ചെറുക്കുന്നവരെ കൊല്ലുകയോ അല്ലെങ്കില്‍ കീഴ്പ്പെടുത്തി നിരന്തര പീഡനം അടിച്ചേല്പിക്കുകയോ ചെയ്യും (എല്ലാം അനുഭവിതരുടെ വാക്കുകളില്‍ നിന്നാണ്). ഇതിനുപയോഗിക്കുന്ന യൂറോപ്പ്യൻ പണത്തെ “Blood Money” എന്നാണ് വിളിക്കുന്നത്.

അവസാന നിമിഷങ്ങളില്‍ സംവിധായകൻ മൈനിന്റെ ഉള്ളില്‍ കടക്കുമ്പോൾ അതിന്റെ ഭീകരത നമ്മളും അനുഭവിക്കുന്നു. ഇതിന്റെയെല്ലാം വിശദീകരണത്തിനായി ആദിമധ്യാന്തം അയാല്‍ “നോക്കിയ ” കമ്പനിയെ സമീപിക്കുന്നത് നമുക്ക് കാണാം, എല്ലാത്തിനും “confidential ” അല്ലെങ്കില്‍ “disclosed information” എന്നാണ്‌ പ്രജ മുതല്‍ രാജാവ് വരെ അയാൾക്ക്‌ വിശദീകരണം നല്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ധീരമായ ഒരു ഉത്തരം തേടല്‍ ആണ് ഈ ഡോകുമെന്ററി, കൂടെ ഒരു ഒറ്റയാൾ പോരാട്ടത്തിന്റെ ധീഷണതയും ഒപ്പം നിസ്സഹായതയും .

പിൻകുറിപ്പ്: Google ഇല്‍ “blood money Nokia” എന്ന് ടൈപ്പ് ചെയ്താല്‍ Nokia കമ്പനി നിര്‍മിച്ചെടുത്ത “blood money” എന്ന ഗെയിം ആപ്പ്ളിക്കെഷൻ ലിങ്ക്കളായിരിക്കും നമുക്ക് കിട്ടുക. (അറിഞ്ഞു കൊണ്ട് ഉണ്ടാക്കിയെടുത്ത ഒരു വഴിവെട്ടല്‍).

Comments

comments