ഓസ്‌ട്രേലിയയിലെ റോഡ് അപകടങ്ങളുടെ നിരക്ക് കുത്തനെ താഴ്ന്നു.

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ റോഡപകടങ്ങളില്‍പ്പെട്ട് മരണമടയുന്നവരുടെ എണ്ണത്തില്‍ വലിയ കുറവ്. മിക്ക സംസ്ഥാനങ്ങളിലും അപകടങ്ങളുടേയും അപകടത്തില്‍പ്പെട്ടു മരണമടയുന്നവരുടേയും എണ്ണം താഴ്ന്നത് വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്.കഴിഞ്ഞവര്‍ഷം ഓസ്ട്രലിയയിലെമ്പാടുമായി വാഹനാപകടത്തില്‍ മരണമടഞ്ഞത് 1193 പേരാണ്. തൊട്ടുമുമ്പുള്ള 2012മായി താരതമ്യപ്പെടുത്തുമ്പോള്‍ 88 ശതമാനം കുറവാണിത്.

ന്യൂസൗത്ത് വെയില്‍സിലും വിക്ടോറിയയിലുമാണ് അപകടനിരക്കും മരണനിരക്കും ഏറെ കുറഞ്ഞത്. നോര്‍തേണ്‍ ടെറിട്ടറി,ക്യൂന്‍സ്‌ലാന്റ്, ഓസ്‌ട്രേലിയന്‍ ക്യാപ്പിറ്റല്‍ ടെറിട്ടറി,വെസ്റ്റേണ്‍ ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും മരണനിരക്ക് താഴോട്ടാണ്. ടാസ്മാനിയയിലും  സൗത്ത് ഓസ്‌ട്രേലിയയിലുമാണ് അപകടത്തിലെ മരണനിരക്ക് ചെറുതായി വര്‍ധിച്ചത്.

വിക്ടോറിയയില്‍ വാഹനാപകടങ്ങളിലെ മരണനിരക്കില്‍ 14 ശതമാനത്തിന്റെ താഴ്ചയാണ് അനുഭവപ്പെട്ടത്. 1924 നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയത്. അതേസമയം കൂടൂതല്‍ കാര്യക്ഷമമായി
പ്രവര്‍ത്തിച്ച് മരണനിരക്ക് പൂര്‍ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ പറയുന്നു.ന്യൂസൗത്ത് വെയില്‍സിലും സമാനമായ അവസ്ഥയാണ്. ഇവിടെ കഴിഞ്ഞവര്‍ഷം 339 വാഹനാപകടങ്ങളാണ് ഉണ്ടായത്. ന്യൂസൗത്ത് വെയില്‍സില്‍ മോട്ടോര്‍വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് ആളുകള്‍ മരിക്കുന്നത് കുറയുകയാണെങ്കിലും സൈക്കിള്‍ യാത്രികരുടെ മരണനിരക്ക് ഏറുകയാണ്.

2013ല്‍ രാജ്യത്ത് 14സൈക്കിള്‍യാത്രികരാണ് മരണമടഞ്ഞത് 2012ല്‍ ഇത് ഏഴുമാത്രമായിരുന്നു. ഏറെ ആശങ്കയുളവാക്കുന്നതാണ് ഈ കണക്കുകളെന്ന് റോഡ്മന്ത്രി ഡങ്കന്‍ ഗെ പറയുന്നു.കുടുതല്‍ ബോധവത്കരണം നല്‍കിമാത്രമേ ഈ പ്രതിസന്ധിയെ നേരിടാനാവൂ. മോട്ടോര്‍വാഹനങ്ങള്‍ ഓടിക്കുന്നവര്‍ സൈക്കിള്‍ യാത്രികരെ കൂടുതല്‍
ശ്രദ്ധിക്കണമെന്നാണ് ഇതു നല്‍കുന്ന സൂചന.ഡ്രൈവര്‍മാര്‍ക്ക് മാത്രമല്ല, സൈക്കിള്‍ യാത്രികര്‍ക്കും സുരക്ഷിത യാത്രയെക്കുറിച്ച് പരിശീലനം നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments