പടിയിറങ്ങുന്നത് ചൂടേറിയ വർഷം ; വരാനിരിക്കുന്നത് ചൂടേറിയ ദിനങ്ങൾ…

മെല്‍ബണ്‍ :ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദിവസം, മാസം,കാലം, വര്‍ഷം എന്നീ റിക്കാര്‍ഡുകള്‍ സ്വന്തമാക്കിയാണ് 2013 വിടപറയാനൊരുങ്ങുന്നത്. അന്തരീക്ഷതാപ നിലയുമായി ബന്ധപ്പെട്ട സകല റിക്കാര്‍ഡുകളും ഈ വര്‍ഷം തര്‍ക്കപ്പെടുകയായിരുന്നു. 

കാലാവസ്ഥയുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങളില്‍ ഏറെ പ്രധാനപ്പെട്ട മാസം സെപ്റ്റംബറാണ്. 1961 മുതല്‍ 90 വരെയുള്ള കാലത്തെ ശരാശരിയായേക്കാള്‍ 2.75 ശതമാനത്തിന്റെ വര്‍ധന താപനിലയില്‍ രേഖപ്പെടുത്തിയത് സെപ്റ്റംബറിലാണ്.  ഓരോദിവസത്തെയും കാലാവസ്ഥ കൃത്യമായി രേഖപ്പെടുത്താന്‍ തുടങ്ങിയ 1850 മുതലുള്ള കണക്കെടുത്താല്‍ ഏറ്റവും ചൂടിയേറിയ ദിനങ്ങള്‍ , ആഴ്ചകള്‍ എന്നിങ്ങനെ പലതും ഈവര്‍ഷം രേഖപ്പെടുത്തിക്കഴിഞ്ഞു. ലോകമെമ്പാടും അന്തരീക്ഷതാപനില ഉയരുകയാണെങ്കില്‍ ഓസ്‌ട്രേലിയ അതിനു ചുക്കാന്‍ പിടിക്കുകയായാരുന്നുവെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ  ദിനം, ചൂടേറിയ ആഴ്ച,ചൂടേറിയ മാസം, ചൂടേറിയ വേനല്‍ക്കാലം, സെപ്റ്റംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള പത്തുമാസം രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ കാലം തുടങ്ങി നിരവധി ചൂടന്‍ റിക്കാര്‍ഡുകളാണ് 2013 നല്‍കിയിരിക്കുന്നത്.  

സെപ്റ്റംബര്‍ 2012 നുശേഷം ഓരോ മാസവും ഓസ്‌ട്രേലിയയിലെ ശരാശരി താപനിലതൊട്ടുമുമ്പുള്ള കാലവുമായി താരതമ്യപ്പെടുത്തിയാല്‍ 0.5 ഡിഗ്രിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷത്തെ മൊത്തം കണക്കെടുത്താല്‍ ഗ്രാമീണമേഖലയെയും നഗരത്തെയും ഒരുപോലെ ചൂട് കീഴടക്കി. ഹൊബാര്‍ട്ടില്‍ 41.8 ഡിഗ്രിയും സിഡ്‌നിയില്‍ 45.8 ഡിഗ്രിയും വരെ ചൂട് രേഖപ്പെടുത്തിയ സമയമുണ്ട്. ഓസ്‌ട്രേലിയയെ ചുറ്റിക്കിടക്കുന്ന സമുദ്രനിരപ്പിലെ ചൂടും ക്രമാതീതമായി ഉയരുകയാണ്.  ചൂട് കത്തിക്കയറുന്നത് റിക്കാര്‍ഡ് പുസ്തകത്തില്‍ രേഖപ്പെടുത്തുമ്പോഴും ഓസ്‌ട്രേലിയന്‍ ജനതയുടെ ദൈനംദിന  ജീവിതത്തെ അത് ഏറെ ദോഷകരമായാണ് ബാധിക്കുന്നതെന്നുമാത്രം. 

Comments

comments