മെല്‍ബണ്‍ നോര്‍ത്ത്‌സൈഡ് മലയാളി കമ്യുണിറ്റി ഓണാഘോഷം ശനിയാഴ്ച

മെല്‍ബണ്‍ :  മെല്‍ബണ്‍ നോര്‍ത്ത്‌സൈഡ് മലയാളി കമ്യുണിറ്റി ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബർ അഞ്ച്  ശനിയാഴ്ച ഓണം ആഘോഷിക്കും. ടുള്ളാമറൈനിലെ സ്പ്രിംഗ് സ്ട്രീറ്റിലുള്ള പബ്ളിക്  ഹാളിലാണ്   പരിപാടി. രാവിലെ എട്ടരയ്ക്ക് ആഘോഷങ്ങള്‍ക്കു തുടക്കമാകും. അത്തപ്പൂക്കളം  ഒരുക്കുന്നതിനൊപ്പം  പ്രഭാത ഭക്ഷണവും ഉണ്ടാകും. തുടര്‍ന്ന് ഉദ്ഘാടനസമ്മേളനം.

ക്ളബ്ബ് സെക്രട്ടറി പ്രിനുജോണ്‍ ഫിലിപ്പിന്റെ സ്വാഗതപ്രസംഗത്തോടെ പരിപാടികള്‍ തുടങ്ങും. പരിപാടിയുടെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും പ്രസിഡന്റ് ഷാജി മാത്യു  നിര്‍വഹിക്കും. ഓണസന്ദേശത്തോടൊപ്പം സ്ഥാനമൊഴിഞ്ഞ കമ്മറ്റിയംഗങ്ങളെ  അനുമോദിക്കുന്ന ചടങ്ങും ഇതോടൊപ്പം ഉണ്ടാകും. തുടര്‍ന്ന് വൈസ് പ്രസിഡന്റ് ബിജു ആന്റണി ചടങ്ങിന് നന്ദിരേഖപ്പെടുത്തും.

ഹ്യൂം സംഗീത ആഘോഷങ്ങളുടെ ഭാഗമായി പൊന്നോണം ഇന്‍ ഹ്യും എന്ന  പേരിലാണ് ഇത്തവണ കലാ കായിക പരിപാടികൾ ഒരുക്കിയിരിക്കുന്നത് .തിരുവാതിര,  ശിങ്കാരിമേളം, സംഘനൃത്തം, എന്നിവയ്്‌ക്കൊപ്പം സ്‌കിറ്റും  കലാമത്സരങ്ങള്‍ക്ക് മിഴിവേകും. വോയിസ് ഓഫ് മെല്‍ബണ്‍ അവതരിപ്പിക്കുന്ന ഗാനമേളയാണ് ആഘോഷങ്ങളുടെ മറ്റൊരാകർഷണം. തുടർന്ന്  ഓണസദ്യയും കുട്ടികൾക്കും മുതിർന്നവർക്കും  ഉള്ള കലാ കായിക പരിപാടികളും അരങ്ങേറും.

കൂടുതല്‍ വിവരങ്ങള്‍ ഷാജി മാത്യു  0431 465 175, പ്രിനു ജോണ്‍ ഫിലിപ്പ്  - 0430 773 663 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് .

വേദിയുടെ വിലാസം:

Tullamarine Public Hall

Spring St.

Tullamarine 3043 (Mel.Ref. 15HI)


Comments

comments