കാന്‍ബറ നിവാസികളെ ദാരിദ്രം വരിഞ്ഞുമുറുക്കുന്നു

കാന്‍ബറ: കാര്യം എസിടിയിലാണ് താമസിക്കുന്നതെന്ന് മേനി പറയാം. എന്നാല്‍ ഓസ്‌ട്രേലിയയുടെ തലസ്ഥാന ഗരവാസികള്‍ ദാരിദ്രംകൊണ്ട് പൊറുതിമുട്ടുകയാണെന്നാണ് പുതിയ കണക്കുകള്‍ . 13 കാന്‍ബറക്കാരെയെടുത്താല്‍ അതിലൊരാള്‍  ഭക്ഷണത്തിനും വീടിനും വേണ്ടി ബുദ്ധിമുട്ടുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നു. കാന്‍ബറ സര്‍വകലാശാലയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സോഷ്യല്‍ ആന്റ് ഇക്കണോമിക്‌സ് മോഡലിംഗ് (എന്‍എടിഎഇഎം) നടത്തിയ   പഠനത്തിലാണ് ഇ്ക്കാര്യങ്ങള്‍ വ്യക്തമായത്. കൃത്യമായി പറഞ്ഞാല്‍ കാന്‍ബറയിലെ 28,639 പേര്‍ ദാരിദ്രത്തിന്റെ പിടിയിലാണെന്ന് ഈ പഠനം കണ്ടെത്തുന്നു.

കനത്ത ജീവിതച്ചെലവാണ് കാന്‍ബറ നിവാസികള്‍ അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നമെന്ന് റിപ്പോര്‍ട്ട് തയാറാക്കിയ പ്രഫസര്‍ റോബര്‍ട്ട് ടാന്‍ടണ്‍ പറഞ്ഞു. ഓസ്‌ട്രേലിയന്‍ തലസ്ഥാന നഗരികളില്‍ ഏറ്റവുംകൂടുതല്‍ ജീവിതച്ചെലവേറിയ സംസ്ഥാനമാണ് കാന്‍ബറ.

ദാരിദ്രം സംബന്ധിച്ച് വിവിധതലത്തിലുള്ള വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പല പഠനറിപ്പോര്‍ട്ടുകളിലും കാന്‍ബറയെ ഒരു സമ്പന്നപ്രദേശമായാണ് അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ വാടക കൊടുക്കാനില്ലാതെ, ഭക്ഷണത്തിന് വകയില്ലാതെ കഴിയുന്ന അവസ്ഥ ഇത്തരം പഠനങ്ങളൊന്നും പരിഗണിക്കാറില്ല-അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്ത് വീടില്ലാത്തയാളുകള്‍ ഏറ്റവുമധികം താമസിക്കുന്നത് കാന്‍ബറയിലാണ്. 2011 ലെ സെന്‍സസ് അനുസരിച്ച് കാന്‍ബറയില്‍ വീടില്ലാത്തവരുടെയെണ്ണം 2011 ആണ്. ദാരിദ്രം പരിഹരിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ആത്മാര്‍ഥമായി ആലോചിക്കുന്നുണ്ടെങ്കില്‍ നഗരത്തിലെ താമസച്ചെലവ് നിയന്ത്രിക്കുന്നതോടൊപ്പം കൂടുതല്‍ വരുമാനം ലഭിക്കുന്ന തൊഴിലുകള്‍ അവതരിപ്പിക്കുകയും ചെയ്യണമെന്ന നിര്‍ദേശമാണ് എസിടി കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സര്‍വീസിലെ സൂസന്‍ ഹെല്‍യര്‍ മുന്നോട്ടുവയ്ക്കുന്നത്.

Comments

comments