സിപിഐ നേതാവ് വെളിയം ഭാര്‍ഗവന്‍ അന്തരിച്ചു.

 തിരുവനന്തപുരം: സി.പി.ഐ മുന്‍ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ (85) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം. അര്‍ബുദ ബാധിതനായ വെളിയം ഏറെക്കാലമായി ചികിത്സയിലായിരുന്നു.

ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചക്ക് ഒരു മണിയോടെ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മരണസമയത്ത് സിപിഐയുടെ മുതിര്‍ന്ന നേതാക്കള്‍ ആശുപത്രിയിലുണ്ടായിരുന്നു. മരണവിവരമറിഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആശുപത്രിയിലെത്തി.

1928 ല്‍ കൊല്ലം ജില്ലയിലെ വെളിയത്താണ് ജനനം. 1957 ലും 60 ലും കേരള നിയമസഭാംഗമായിരുന്നു. ചടയമംഗലം മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്. 1971 മുല്‍ സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗമായിരുന്നു. പി.കെ വാസുദേവന്‍ നായരുടെ പിന്‍ഗാമിയായി 1998 ലാണ് ആദ്യമായി വെളിയം സി.പി.ഐ സംസ്ഥാന സെക്രട്ടറിയാകുന്നത്.അതിന് മുമ്പ് ഏറെക്കാലം അസിസ്റ്റന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നാല് തവണയായി 12 വര്‍ഷക്കാലം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 2010 ല്‍ അനാരോഗ്യത്തെ തുടര്‍ന്ന് അദ്ദേഹം സ്ഥാനമൊഴിഞ്ഞു. കുറേക്കാലമായി സജീവരാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

Comments

comments