ജഗന്‍ മോഹന്‍ റെഡ്ഡിക്ക് ജാമ്യം ലഭിച്ചു

ഹൈദരാബാദ്• അനധികൃത സ്വത്തുസന്പാദന കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിക്കു ജാമ്യം ലഭിച്ചു . 16 മാസമായി ജയിലില്‍ ആയിരുന്ന ജഗന് ഹൈദരാബാദ് വിട്ടു പോകരുതെന്ന നിബന്ധനയിലാണ് ജാമ്യം അനുവദിച്ചത്. രണ്ടുലക്ഷത്തിന്‍റ സ്വന്ത ജാമ്യത്തിലും അതേ തുകയുടെ രണ്ട് ആള്‍ ജാമ്യത്തിലുമാണ് ജഗനെ വിട്ടയച്ചത്. ഇതുവരെ 10 കേസുകളാണ് സിബിഐ ജഗനെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്. ഇല്‍ അഞ്ചെണ്ണം ഈ മാസമാണ് ചുമത്തിയത്.

കഴിഞ്ഞ വര്‍ഷം മേയിലാണ് കടപ്പ എംപിയായ ജഗന്‍ അറസ്റ്റിലായത്. പിതാവും മുന്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ കാലത്ത് അനധികൃതമായി സ്വത്ത് സന്പാദിചെ്ചന്നാണ് ജഗനെതിരെ കേസ്. ജഗന്‍റെ കുടുംബത്തിന്‍റെ കന്പനികളിലേക്ക് സ്വകാര്യ വ്യക്തികളില്‍ നിന്നും കന്പനികളില്‍ നിന്നും നിക്ഷേപം വന്നത് വഴിവിട്ട ആനുകൂല്യങ്ങള്‍ അനുവദിച്ചതിനു പകരമാണെന്നാണ് സിബിഐയുടെ ആരോപണം.

Comments

comments