അഡ്‌ലൈഡ് നിവാസികളുടെ ഇഷ്ടഭക്ഷണം ബട്ടര്‍ചിക്കന്‍

അഡ്‌ലൈഡ്:പെട്ടെന്നു ഭക്ഷിക്കാന്‍ ഓസ്‌ട്രേലിയക്കാര്‍ ഏറ്റവുമാദ്യം തെരഞ്ഞെടുക്കുന്ന ഭക്ഷണം തനി യൂറോപ്യന്‍ വിഭവമായ പിസ. അതേസമയം അഡ്‌ലൈഡ്, ബ്രിസ്‌ബെയിന്‍ നഗരവാസികളുടെ പ്രഥമപരിഗണന ഇന്ത്യന്‍ കറിക്കുട്ടുകളാല്‍തയ്യാറാക്കുന്ന ബട്ടര്‍ചിക്കനിലും. അടുത്തിടെ നടത്തിയ ഒരു ഓണ്‍ലൈന്‍ സര്‍വേയിലാണ് ഓസ്‌ട്രേലിയക്കാരുടെ ഭക്ഷണശീലങ്ങളെക്കുറിച്ചുള്ള രസകരമായ
കണ്ടെത്തലുകളുള്ളത്.

ചൈനീസ്, തായ് ഭക്ഷണരീതികളെ പിന്തള്ളിയാണ് ഇന്ത്യക്കാരുടെ പതിവുഭക്ഷണമായ ബട്ടര്‍ചിക്കന്‍ അഡ്‌ലൈഡ്, ബ്രിസ്‌ബെയിന്‍
നഗരവാസികളുടെ പ്രീയപ്പെട്ട ഭക്ഷണഇനമായത്. ലീബ്രൂക്കിലെ സ്‌പൈസ് കിച്ചണിന്റെ ഉടമയും മുഖ്യപാചകക്കാരിയുമായ രാഗിണി
ദേയുടെ അഭിപ്രായം ഈ വാദത്തിന് അടിവരയിടുന്നു. ബട്ടര്‍ചിക്കനാണ് നഗരവാസികള്‍ ഏറ്റവുമാദ്യം ആവശ്യപ്പെടുന്നതെന്ന് അവര്‍ പറയുന്നു.

തൊട്ടുപിന്നാലെയാണ് ആട്ടിന്‍കുട്ടിയുടെ ഇറച്ചികൊണ്ടുനിര്‍മിച്ച കുറുമ, ബീഫ് വിന്താലു എന്നിവക്കുള്ള ആവശ്യക്കാര്‍. അധികം ചൂടും മസാലയും ഇല്ലാത്തതാണ് ബട്ടര്‍ചിക്കനെ ജനപ്രീയമാക്കുന്നതെന്നാണ് രാഗിണിദേവ പറയുന്നത്. ഇതുമൂലം എല്ലാപ്രായത്തിലും ഉള്ളവര്‍ ഭക്ഷണം ഇഷ്ടപ്പെടുമെന്നും അവര്‍ പറയുന്നു.

Comments

comments