എരിശ്ശേരി

ആവശ്യമുള്ള സാധനങ്ങള്‍.
1.നേന്ത്രക്കായ -250 ഗ്രാം
2.ചേന -250ഗ്രാം
3.മഞ്ഞള്‍പ്പൊടി -1ടീസ്പൂണ്‍
4.ഉരുമുളകുപൊടി -1 ടീസ്പൂണ്‍
5.വെളിച്ചെണ്ണ -50 ഗ്രാം
6.ഉണക്കമുളക്‌ -6 എണ്ണം
7.ജീരകം – ടീസ്പൂണ്‍
8.കടുക്‌ -1 ടീസ്പൂണ്‍
9.കറിവേപ്പില -2 തണ്ട്‌
10.തേങ്ങ -2 എണ്ണം
തയ്യാറാക്കുന്നവിധം
ഒരു തേങ്ങ ചിരകിപ്പിഴിഞ്ഞ്‌ പാലെടുക്കുക.നേന്ത്രക്കായ തൊലി കളയാതെയും ചേന തൊലി കളഞ്ഞും അരിഞ്ഞെടുക്കുക.ഉണക്കമുളക്‌ പൊടിച്ചതും മറ്റ്‌ പൊടികളും ആവശ്യത്തിന്‌ ഉപ്പും തേങ്ങാപ്പാലില്‍ ചേര്‍ക്കുക.ഇതില്‍ കഷണങ്ങള്‍ ഇടുക.ഒരു പാത്രത്തില്‍ കുറച്ച്‌ എണ്ണ ചൂടാക്കി ഈ മിശ്രിതം ഒഴിച്ച്‌ തിളപ്പിക്കുക.അരമുറിത്തേങ്ങാ ചിരകി കറിവേപ്പിലയും ജീരകവും കൂടി അരച്ച്‌ പാത്രത്തില്‍ തിളക്കുന്നകൂട്ടിലൊഴിച്ച്‌ പാകത്തിന്‌ വെള്ളവും ചേര്‍ക്കുക.കഷണങ്ങള്‍ വെന്തു കഴിയുമ്പോള്‍ കോരി മാറ്റുക.ബാക്കി അര മുറിത്തേങ്ങ ഒതുക്കിയെടുക്കുക.പാത്രത്തില്‍ എണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ കടുകും കറിവേപ്പിലയും മൂപ്പിക്കുക ഇതില്‍ തേങ്ങ ഒതുക്കിയതിട്ട്‌ ചൂടാക്കി കറിയിലേക്കിട്ട്‌ കുഴമ്പ്‌ പരുവമാകുമ്പോള്‍ വാങ്ങിവയ്ക്കുക.

Comments

comments