Featured News

 • മെൽബണിലെ ക്രിസ്മസ് വീടുകൾ!

  മെൽബണിലെ ക്രിസ്മസ് വീടുകൾ!

  വേനൽ ചൂടിന്റെ ക്രിസ്മസിനെ മെൽബൺ അലങ്കാരലൈറ്റുകൾ കൊണ്ട് ആഘോഷിക്കുന്നു. അതുകൊണ്ടു തന്നെ ക്രിസ്മസ് ലൈറ്റ് അലങ്കാരങ്ങൾക്കു പ്രസിദ്ധമാണ് മെൽബൺ. നഗരത്തിലും, ഷോപ്പിംഗ് സെന്ററുകളിലുമുള്ള ക്രിസ്മസ് അലങ്കാരങ്ങൾകൂടാതെ നഗരത്തിന്റെ പല സമീപ സബർബുകളിലും സ്വകാര്യ വ്യക്തികൾ അവരുടെ വീടുകളും പലപ്പോഴും ആ സ്ട്രീറ്റുകൾ മുഴുവനായിത്തന്നെയും ക്രിസ്റ്മസിനായി അലങ്കരിച്ച് ഒരുക്കാറുണ്ട്. കുറച്ചുകാലം മുൻപുവരെ കേരളത്തിലെ പള്ളിപ്പെരുന്നാളുകൾക്ക് കണ്ടിരുന്ന ഇല്ല്യൂമിനേഷൻ സംവിധാനത്തെ അനുസ്മരിപ്പിക്കുന്നവിധം മനോഹരമായ ഈ അലങ്കാരങ്ങൾ ക്രിസ്മസ് കാലഖട്ടത്തിലെ മാത്രം ഒരു പ്രത്യേകതയാണ്! [...]

 • ഐസിസ് മോഡൽ കൊലപാതകം; വീഡിയോ പകര്‍ത്തിയത് 14 കാരന്‍!

  ഐസിസ് മോഡൽ കൊലപാതകം; വീഡിയോ പകര്‍ത്തിയത് 14 കാരന്‍!

  ജയ്പൂര്‍: രാജസ്ഥാനില്‍ കഴിഞ്ഞ ദിവസം ഐസിസ് മാതൃകയിൽ നടന്ന ക്രൂരമായമായ കൊലപാതക വീഡിയോ പകര്‍ത്തിയത് 14 കാരനെന്ന് റിപ്പോര്‍ട്ട്. കൊലപാതകത്തില്‍ അറസ്റ്റിലായ ശംബുനാഥ് റായ്ഗറിന്റെ അനന്തരവനായ കുട്ടിയാണ് വിഡിയോ പകര്‍ത്തിയത്. വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായതിന് പിന്നാലെയാണ് പൈശാചികമായ കൊലപാതക വിവരം പുറം ലോകം അറിയുന്നത്. അൻപതുകാരനായ അഫ്രാസുല്‍ ഖാനാണ് രാജസ്ഥാനില്‍ വെച്ച് ലൗവ് ജിഹാദ് ആരോപിച്ച് പൈശാചികമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ പശ്ചിമബംഗാള്‍ സ്വദേശിയായിരുന്ന അഫ്രാസുല്‍ ഖാൻ കഴിഞ്ഞ 40 [...]

 • വിമാനം..!!

  വിമാനം..!!

  കലാലയ ജീവിതം എല്ലാവർക്കും ഓർമ്മകളുടെ കാലമാണ്, എനിക്കും അങ്ങനെ തന്നെ!! (മധുരത്തോടൊപ്പം ‘കയ്‌ക്കുന്ന ഓർമ്മകളും’ നിൽക്കുന്നുണ്ടെങ്കിൽ പോലും… ) ആദ്യമായി കോളേജിൽ കാൽവെയ്ക്മ്പോൾ ആ വെളുത്ത കൊടി ഒരു ആവേശം ആയിരുന്നു… സ്വാതന്ത്രം, ജനാധിപത്യം, സോഷ്യലിസം എന്ന വിളി ഒരു ഉണർവ് ആയിരുന്നു…. പതിനേഴുകാരിയുടെ വിസ്മയക്കാഴ്ച്ചകൾ ആയിരുന്നു…. ഓർമയിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്- ആദ്യ ഇലക്ഷൻ അനുഭവങ്ങൾ…. അതിൽ ഒരിക്കലും മറക്കാനാവാത്തത് എന്റെ പ്രസ്ഥാനത്തിനു വേണ്ടി വോട്ട് ചോദിയ്‌ക്കാൻ വന്ന പാനൽ… [...]

 • കാറപകടത്തിൽ ടീനേജുകാരി മരിച്ചു; മദ്യപിച്ച് വാഹനമോടിച്ച ഇന്ത്യൻ വംശജക്ക് നാല് വർഷം തടവ്.

  കാറപകടത്തിൽ ടീനേജുകാരി മരിച്ചു; മദ്യപിച്ച് വാഹനമോടിച്ച ഇന്ത്യൻ വംശജക്ക് നാല് വർഷം തടവ്.

  മെൽബണിൽ മദ്യപിച്ചു കാറോടിച്ച് 19 കാരിയുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഇന്ത്യൻ വംശജയായ ശുഭ ആനന്ദിന് (30) ഏഴു വർഷം തടവ്. ഇതിൽ നാല് വർഷം പരോൾ ലഭിക്കാത്ത തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിൽ പെർന്മെന്റ് റസിഡന്റ് ആയ ശുഭയെ ശിക്ഷക്ക് ശേഷം നാടുകടത്തിയേക്കും. അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് ഒരാളുടെ മരണത്തിന് ഇടയാക്കിയ കുറ്റത്തിനാണ് പ്രതിക്ക് മെല്‍ബണ്‍ കൗണ്ടി കോടതി ഏഴു വർഷത്തെ തടവ് ശിക്ഷ നൽകിയത്. ഇതിൽ നാല് വർഷം [...]

 • ശിരോവസ്ത്രം ധരിച്ച് തായ്‌ലാന്റ് കോച്ച് സ്‌റ്റേഡിയത്തില്‍; പ്രതിഷേധവുമായി ഇറാന്‍!

  ശിരോവസ്ത്രം ധരിച്ച് തായ്‌ലാന്റ് കോച്ച് സ്‌റ്റേഡിയത്തില്‍; പ്രതിഷേധവുമായി ഇറാന്‍!

  തെഹ്‌റാന്‍: വനിതകളുടെ കബഡി മത്സരം കാണാന്‍ സ്ത്രീ വേഷം കെട്ടി സ്‌റ്റേഡിയത്തിലെത്തിലെത്തിയ തായ് പരിശീലകനെതിരെ ഇറാനിയന്‍ ഫെഡറേഷന്‍ ഓഫ് കബഡി. ഉത്തര ഇറാനിലെ ഗോര്‍ഘാനിലാണ് സംഭവം. സ്റ്റേഡിയത്തില്‍ ശിരോവസ്ത്രമണിഞ്ഞ സ്ത്രീകളുടെ ഇടയിലിരുന്ന് കളികാണുന്ന വ്യക്തിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കറുപ്പ് നിറത്തിലുള്ള ശിരോവസ്ത്രമണിഞ്ഞതായിരുന്നു ഒരു ചിത്രമെങ്കില്‍ മറ്റൊന്നില്‍ വെളുത്ത ടൗവ്വലായിരുന്നു തലയില്‍ ശിരോവസ്ത്രം പോലെ കെട്ടിയിരുന്നത്. ആദ്യം ചിത്രത്തിലുള്ള വ്യക്തി ആരാണെന്ന് വ്യക്തമായിരുന്നില്ല. പിന്നീടാണ് ആളെ തിരിച്ചറിഞ്ഞത്. സ്റ്റേഡിയത്തില്‍ [...]

Australia

Creative Corner

 

More News